Home Archive by category crime
crime Kerala News

കോവളത്ത് പെണ്‍കുട്ടിയെ മാതൃ സഹോദരി സ്പായില്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയമിച്ചെന്ന് ഫോര്‍ട്ട് എസിപി കെ പ്രദീപ്.

തിരുവനന്തപുരം: കോവളത്ത് പെണ്‍കുട്ടിയെ മാതൃ സഹോദരി സ്പായില്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയമിച്ചെന്ന് ഫോര്‍ട്ട് എസിപി കെ പ്രദീപ്. ഒന്‍പതംഗ അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. കേസിലെ രണ്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും എസിപി പറഞ്ഞു. ആന്ധ്രപ്രദേശിലെ
crime Kerala News

തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി ചന്ദ്രനെ പിരിച്ചുവിടാൻ തീരുമാനം.

പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി ചന്ദ്രനെ പിരിച്ചുവിടാൻ തീരുമാനം. ജില്ലാ പൊലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായി നിഷാന്ത് പി ചന്ദ്രന് ബന്ധം ഉണ്ടെന്ന് തെളിഞ്ഞതായി നോട്ടീസ് വ്യക്തമാക്കുന്നു. പ്രതികളോടൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ നിഷാന്ത് പി ചന്ദ്രൻ പോസ്റ്റ്
crime Kerala News

മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ വിൽപനയ്ക്കായി എംഡിഎംഎ തയാറാക്കുന്നതിനിടെ യുവതിയും യുവാവും പൊലീസിന്റെ പിടിയിൽ.

മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ വിൽപനയ്ക്കായി എംഡിഎംഎ തയാറാക്കുന്നതിനിടെ യുവതിയും യുവാവും പൊലീസിന്റെ പിടിയിൽ. എറണാകുളം, മലബാർ മേഖലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് നബീൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. വാടകയ്‌ക്കെടുത്ത
crime Kerala News

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വയോധികയുടെ പണവും എടിഎം കാർഡും കവർന്ന യുവതിക്കായി തിരച്ചിൽ ഊർജ്ജിതം.

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വയോധികയുടെ പണവും എടിഎം കാർഡും കവർന്ന യുവതിക്കായി തിരച്ചിൽ ഊർജ്ജിതം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. ​കഴിഞ്ഞ ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9:30ഓടെയായിരുന്നു സംഭവം. കായംകുളം–അടൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലാണ് വയോധികയുടെ സ്വർണവും പണവും അപഹരിക്കാൻ ശ്രമിച്ചത്. കായംകുളത്തുനിന്ന് കയറിയ
crime Kerala News

എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്

എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യയായ 40 കാരിയെയും, അവരുടെ ആദ്യ ബന്ധത്തിലുള്ള 16 വയസ്സുള്ള മകളെയുമാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെയോടെയാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ ഒരാൾ കിടക്കുന്നുവെന്ന വിവരം
crime Kerala News

നിരോധിത മരുന്ന് കൈവശം സൂക്ഷിച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത വയനാട് അയ്യങ്കൊല്ലി സ്വദേശിനിയെ ഒടുവിൽ വിട്ടയച്ചു.

സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം സൂക്ഷിച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത വയനാട് അയ്യങ്കൊല്ലി സ്വദേശിനിയെ ഒടുവിൽ വിട്ടയച്ചു. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി – ശെൽവി ദമ്പതികളുടെ മകളായ ഫിലോമിനയാണ് കസ്റ്റഡിയിൽ നിന്നും മോചിതയായത്. ലഹരിമരുന്ന് പരിശോധനയിൽ ഇത് ലഹരിയല്ലെന്ന് വ്യക്തമായതോടെയാണ് അധികൃതർ ഇവരെ വിട്ടയച്ചത്. ഈ മാസം
crime Kerala News

കലൂരിൽ യുവതിയെ പിന്തുടർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: കലൂരിൽ യുവതിയെ പിന്തുടർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി എലപ്പാറ കൊച്ചുകരിംതരുവി ഇല്ലിക്കൽ വീട്ടിൽ അനന്തുവിനെയാണ് (21) എറണാകുളം ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, പ്രതിയും പരാതിക്കാരിയും മുൻപ് പരിചയക്കാരായിരുന്നു. എന്നാൽ പ്രതിയുടെ മോശം സ്വഭാവം കാരണം യുവതി
crime Kerala News

കോട്ടയം വൈക്കം സി ഐ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്

കോട്ടയം: കോട്ടയം വൈക്കം സി ഐ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. സി ഐ ഷമീര്‍ഖാന്‍ അനധികൃത ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. സ്റ്റേഷന്‍ പരിധിയിലുള്ള ടിപ്പര്‍, ടോറസ്, ലോറിക്കാരില്‍ നിന്നും, മണ്ണ് മാഫിയകളില്‍ നിന്നും, സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും വ്യാപകമായി കൈക്കൂലി
crime Kerala News

എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിൽ പ്രതി എബിൻ പോളിൻ്റെ ‘ബോസി’ലേക്ക് എത്താന്‍ പൊലീസ് ശ്രമം

കൊച്ചി: എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിൽ പ്രതി എബിൻ പോളിൻ്റെ ‘ബോസി’ലേക്ക് എത്താന്‍ പൊലീസ് ശ്രമം. എബിന്‍റെ ഫോണിലെ ബോസ് എന്ന ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ടെലഗ്രാം ചാറ്റുകളില്‍ വിശദ സൈബര്‍ പരിശോധന നടത്തും. വിവരങ്ങള്‍ തേടി ടെലഗ്രാമിന് കത്തും അയച്ചു. എബിന് മാനസിക പ്രശ്നമുണ്ടെന്നതില്‍ അന്വേഷണ സംഘത്തിന് സംശയമുണ്ട്. പ്രതി ആയുധങ്ങളെക്കുറിച്ച് നെറ്റില്‍
crime Kerala News

കൊല്ലത്ത് ഒരുമിച്ച് താമസിച്ചിരുന്ന 32 കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആൺസുഹൃത്ത് അറസ്റ്റിൽ

യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലം ചാത്തന്നൂരിലാണ് സംഭവം. ചാത്തന്നൂർ സ്വദേശിനിയായ ഷമിജയ്ക്കാണ് (32) ആൺസുഹൃത്തിന്റെ വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ മൈലക്കാട് സ്വദേശിയായ അജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയായ അജയനും ഷമിജയും കഴിഞ്ഞ 8 വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ, അടുത്തിടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും