കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാന്തപുരം വിഭാഗത്തിന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടെന്നും പരാതി ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
‘പരാതി ചര്‍ച്ച ചെയ്ത് പരിഹരിക്കും. ആരേയും കരുതിക്കൂട്ടി ഒഴിവാക്കിയില്ല. ഹജ്ജ് കമ്മിറ്റികളില്‍ ഉള്‍പ്പെടെ പ്രാതിനിധ്യം നല്‍കും. കാന്തപുരം വിഭാഗത്തെയും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. കാറ്റഗറി പാലിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ടതാകാം’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ രൂക്ഷ വിമര്‍ശനവുമായി എ പി വിഭാഗം രംഗത്തെത്തിയിരുന്നു. വഖഫ് ബോര്‍ഡ് പുനഃസംഘടന വഞ്ചനാപരം എന്ന തലക്കെട്ടില്‍ സമസ്ത മുഖപത്രം സിറാജ് മുഖപ്രസംഗം പുറത്തിറക്കിയിരുന്നു. അര്‍ഹമായ സുന്നി പ്രാതിനിധ്യം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഈ വാഗ്ദാനം സര്‍ക്കാര്‍ കാറ്റില്‍ പറത്തിയെന്നും സമസ്ത എപി വിഭാഗം ചൂണ്ടിക്കാട്ടുന്നു.












