Home Archive by category crime (Page 5)
crime Kerala News

എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ മാലയും പാദസരവും മോഷണം പോയതായി പരാതി

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ മാലയും പാദസരവും മോഷണം പോയതായി പരാതി. ഒന്നര പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മലയിടംതുരുത്ത് സ്വദേശി അംജദിന്റെ കുഞ്ഞിന്റെ ആഭരണങ്ങളാണ് കവർന്നത്. സംഭവത്തിൽ അംജദ് പൊലീസിൽ പരാതി നൽകി. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കും
crime Kerala News

കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍.

കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങളില്‍ അടിയന്തര നടപടി വേണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത്
crime Kerala News

കളമശ്ശേരി കൂട്ട ബലാത്സംഗക്കേസില്‍ ഒളിവിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി

കൊച്ചി: കളമശ്ശേരി കൂട്ട ബലാത്സംഗക്കേസില്‍ ഒളിവിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. അമ്മു എന്നറിയപ്പെടുന്ന ശരണ്യ, സഞ്ജു എന്നിവരാണ് പിടിയിലായത്. വയനാട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവരിലേക്കും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനിരയായ
crime India News

കടയിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ സന്യാസി പിടിയിൽ.

കടയിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ സന്യാസി പിടിയിൽ. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് പിടിയിലായത്. ഗുരുസ്വാമി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതെന്ന് പന്തളം പൊലീസ് പറയുന്നു. കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് കാളവണ്ടിയിൽ പര്യടനം നടത്തുന്ന സന്യാസി സംഘത്തിലെ അംഗമാണ് ഇയാൾ. യാത്രയുടെ ഭാഗമായി പ്രദേശത്തെ വ്യാപാര
crime Kerala News

ചിറയിന്‍കീഴിലെ യുവാവിന്റെ മരണം പൊലീസ് മർദനം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

തിരുവനന്തപുരം: ചിറയിന്‍കീഴിലെ യുവാവിന്റെ മരണം പൊലീസ് മർദനം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച സജിക്ക് കടുത്ത അണുബാധയുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. സജി ന്യൂമോണിയ ബാധിതനായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതൽ പരിശോധനകൾക്കായി സജിയുടെ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ
crime Kerala News

ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി.

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നും യുവാവിനെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും ശരീരമാസകലം ഇടിച്ചെന്നും കുടുംബം ആരോപിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കുടുംബം പരാതി
crime Kerala News

കൊല്ലം കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ രാജുവിന്റെ (56) കൊലപാതകത്തിന് പിന്നിൽ ഭാര്യ ലേഖ മേരി

കൊല്ലം കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ രാജുവിന്റെ (56) കൊലപാതകത്തിന് പിന്നിൽ ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഭർത്താവ് വീട്ടിൽ കുഴഞ്ഞുവീണതാണെന്ന് വിശ്വസിപ്പിച്ച് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഇവർ. എന്നാൽ പോസ്റ്റ്‌‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതോടെ കുണ്ടറ പൊലീസ് ലേഖ മേരിയെ
crime Kerala News

‌ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ.

‌ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്. അമ്പൂരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. നഴ്‌സിം​ഗ് വിദ്യാർത്ഥിനിയായ യുവതിയും മുഹമ്മദ് സഹീറും മെയ് മാസത്തിലാണ് വിവാഹിതരായത്. വിവാഹശേഷം മുട്ടടയിൽ വാടകയ്ക്ക്
crime Kerala News

കളമേശരിയിൽ യുവതിയെ ജോലിക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തകേസിൽ നാലുപേർ റിമാൻഡിൽ

കൊച്ചി: കളമേശരിയിൽ യുവതിയെ ജോലിക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തകേസിൽ നാലുപേർ റിമാൻഡിൽ. കളമശ്ശേരിയിലെ സ്പായിലേക്ക് മാനേജരായി ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലാണ്. ശ്രീരാഗ്, ജിത്തു, അമ്മു എന്നിവരാണ് റിമാൻഡിലായത്. ശ്രീരാഗ് പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായും പെൺകുട്ടി പരാതി നൽകി. ഈ മാസം
crime Kerala News

വിജിലൻസ് പരിശോധനയ്ക്കിടെ കൈക്കൂലിയായി വാങ്ങിയ പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് മലപ്പുറം തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍.

മലപ്പുറം: വിജിലൻസ് പരിശോധനയ്ക്കിടെ കൈക്കൂലിയായി വാങ്ങിയ പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് മലപ്പുറം തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. തിരുവനന്തപുരം സ്വദേശി ശ്രീജിയെയാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. താമസിക്കുന്ന വാടക വീട്ടിലെ ശുചിമുറിയിൽ കയറിയാണ് ശ്രീജി താൻ വാങ്ങിയ കൈക്കൂലിയായ പതിനായിരം രൂപ ക്ലോസറ്റിലിട്ടത്. വിജിലന്‍സ് പൈപ്പ് തകര്‍ത്ത് പണം