കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എക്‌സ് മുസ്‌ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈനെതിരെ പരാതി. ഇസ്‌ലാമിക പ്രഭാഷകന്‍ അബ്ദുള്ള ബാസിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ലൈംഗിക അധിക്ഷേപം ചൊരിയുന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ മുന്‍നിര്‍ത്തിയാണ് പരാതി
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി ഹെറിറ്റസാണ് പത്തുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. റവന്യു രേഖകളിൽ നിലം എന്ന പേരിൽകിടന്ന ഭൂമി വിൽപ്പനയ്ക്ക് ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥർക്ക് അഴിമതിക്ക് കളം ഒരുങ്ങിയത്. കാലങ്ങളായി പുരയിടത്തിന് കരം അടച്ചിരുന്ന ഭൂമി രേഖകളിൽ നിലമാണെന്ന്
പത്തനംതിട്ട: മല്ലപ്പള്ളിയിൽ പൊലീസിനെതിരെ ഭീഷണി പ്രസംഗം നടത്തിയ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിന് എതിരെ കേസ്. പത്തനംതിട്ട കാട്ടാമലയിൽ പൊലീസ് പരിശോധനക്കെതിരെയാണ് ഉദയഭാനു വിവാദ പ്രസംഗം നടത്തിയത്. അർജുൻ ആയങ്കിയ്ക്ക് വേണ്ടി പൊലീസ് കാട്ടാമലയിൽ പരിശോധന നടത്തിയിരുന്നു. സിപിഐഎം കീഴ് വായ്പൂർ പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ചിനിടെയാണ് ഉദയഭാനുവിൻ്റെ ഭീഷണി പ്രസംഗം.
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പിന്റെ റിപ്പോർട്ട് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നിയമസാധ്യത പരിശോധിച്ചു അന്വേഷണം ഏതുവിധത്തിൽ വേണമെന്ന ആലോചനയിലാണ് സർക്കാർ. സർക്കാറിന് ഉണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്പോൺസറുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ അന്വേഷണ പരിധിയിൽ ഉണ്ടാകും. വിദേശ
ഹൈക്കോടതി മുഖേന വിവാഹമോചന നടപടികൾ വേഗത്തിലാക്കി നൽകാമെന്നും പ്രത്യേക പൂജകൾ നടത്തി ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വിശ്വസിപ്പിച്ച് ഉദുമ സ്വദേശിനിയായ യുവതിയിൽ നിന്ന് 13.16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റിനെയാണ് കാസർഗോഡ് സൈബർ ക്രൈം പോലീസ് കൊല്ലം തെന്മലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിരിഞ്ഞു
കൊച്ചി: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോര്‍ഡിനേറ്ററായിരുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ പ്രതിയായ അബ്ദുള്‍ സലാമിന് ഗുണ്ടാ ബന്ധവും. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ ഗ്യാങ്ങിലുണ്ടായിരുന്നയാളാണ് അബ്ദുള്‍ സലാം. മറ്റൊരു പ്രതിയായ സൈനുൽ ആബിദ് നിരവധി സൈബർ കേസുകളിൽ പ്രതിയാണ്. തട്ടിപ്പ് സംഘത്തിന് മ്യൂൾ അക്കൗണ്ടുകൾ തരപ്പെടുത്തി നൽകുന്നത് ആബിദാണ്. കോഴിക്കോട്,
കൊച്ചി: 12 വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്തിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ (42) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് മാറി സുഹൃത്തായ അലക്സിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവർ കുട്ടിയും പിതാവും താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. അലക്സും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെ വീട്ടിൽ വാക്ക്
കണ്ണൂർ: ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി അർജുൻ ആയങ്കി. തന്റെ ഐ ഫോണിൽ നിന്നാണ് പോസ്റ്റ് ചെയ്തതെന്നും ഇതിനായി ഉപയോഗിച്ചത് പല സ്ഥലങ്ങളിൽ നിന്നുള്ള വൈ ഫൈ ആണെന്നും അർജുൻ ആയങ്കിയുടെ മൊഴിയിലുണ്ട്. എഫ്ബി അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ഏല്പിച്ചിരുന്നില്ലെന്നുമാണ് ആയങ്കിയുടെ മൊഴി. ഇതേ തുടർന്ന് ഐ ഫോൺ കണ്ടെടുക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ്
ക്രിക്കറ്റ് പരിശീലകനെതിരെ പോക്സോ കേസ്. മുൻ രഞ്ജി താരവും പരിശീലകനുമായ കെ ജെ രാകേഷിനെതിരെയാണ് കേസ്. പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. പാലാ, പാലക്കാട് സ്റ്റേഷനുകളിലാണ് രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതോടെപ്രതി ഒളിവിൽ പോയി. ഇയാളെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ് പറയുന്നു. ജൂൺ മാസത്തിൽ നടന്ന സംഭവത്തിലാണ് പോലീസ്
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ഒന്‍പതാം തീയതി അന്ന് തന്നെ നടപടിയെടുത്തിരുന്നതായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് പറഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി






















