crime Kerala News

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ.

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി ഹെറിറ്റസാണ് പത്തുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

റവന്യു രേഖകളിൽ നിലം എന്ന പേരിൽകിടന്ന ഭൂമി വിൽപ്പനയ്ക്ക് ശ്രമിച്ചതോടെയാണ് ഉദ്യോ​ഗസ്ഥർക്ക് അഴിമതിക്ക് കളം ഒരുങ്ങിയത്. കാലങ്ങളായി പുരയിടത്തിന് കരം അടച്ചിരുന്ന ഭൂമി രേഖകളിൽ നിലമാണെന്ന് തെളിഞ്ഞതോടെ വ്യാജ പരാതിയുമായി ഉദ്യോ​ഗസ്ഥരുടെ ഏജന്റുമാർ എത്തി. ഔദ്യോ​ഗിക നടപടിക്ക് പകരം പരാതിക്കാരെ കണ്ട് പരിഹാരം കാണാൻ ഉദ്യോ​ഗസ്ഥർ നി‍ർദേശിച്ചതോടെയാണ് സംശയം ഉയർന്നത്. ഏജന്റുമാർ 10 ലക്ഷം ആവശ്യപ്പെട്ടതോടെ ഭൂ ഉടമകൾ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

കണ്ണൻ എന്ന രാജേഷും, ഷിബിനും പരാതിക്കാർ എന്ന രീതിയിൽ പണം കൈപ്പറ്റി. 2 ലക്ഷം പണമായും, 8 ലക്ഷം ചെക്കായും വാങ്ങിയതിന് പിന്നാലെ വിജിലൻസ് പിടികൂടി. ഇവരിൽ നിന്നാണ് കണയന്നൂർ താലൂക്കിലെ ലാൻഡ് റവന്യൂ തഹസിൽദാർ ജോസഫ് ആന്റണി ഹെറിറ്റസിലേയ്ക്ക് പിടിവീഴുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും കുറ്റകൃത്യത്തിൽ കൂടുതൽ ഉദ്യോ​ഗസ്ഥർക്ക് പങ്കുണ്ടെന്നാണ് വിവരം. സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply