Home Archive by category Kerala News (Page 5)
Kerala News

കിഫ്ബി നിക്ഷേപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം: കിഫ്ബി നിക്ഷേപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്. പശ്ചാത്തല വികസനം എല്ലായിടത്തും ഒരുപോലെ നിശ്ചയിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചാണ് തോമസ് ഐസക് രംഗത്ത് വന്നത്. വില്‍ക്കാനല്ല സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. വികസനത്തിനായി കൂടുതല്‍ ഭൂമി
Kerala News

പ്രമാദമായ സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി

കാസര്‍കോട്: പ്രമാദമായ സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി. 21 പ്രതികളെയാണ് വെറുതെ വിട്ടത്. 2014 ഡിസംബര്‍ 22ന് കാസര്‍കോട് നഗരത്തിൽ എംജി റോഡിലുള്ള ആബിദിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ കയറി പിതാവിന്റെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ദൃക്‌സാക്ഷിയായിരുന്ന പിതാവ് വിചാരണക്ക് മുമ്പ് മരിച്ചിരുന്നു.
Kerala News

സുധിയുടെ മൂത്ത മകൻ കിച്ചുവുമായി തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് രേണു സുധി

കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചുവുമായി തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് രേണു സുധി. നേരിട്ട് സംസാരിച്ചാൽ ചിലപ്പോൾ പ്രശ്നങ്ങൾ മാറുമായിരിക്കുമെന്നും എന്നാൽ അതിന് താൻ മുതിരുന്നില്ലെന്നും രേണു പറയുന്നു. ”അസുഖം വന്ന് ആറ് മാസത്തിനിടയിൽ എന്നെ കിച്ചു വിളിച്ചിട്ടില്ല. ഞാൻ അവനെ ബ്ലോക്ക് ആക്കിയിരിക്കുകയാണ്. അത് എന്റെ പേഴ്സണൽ കാര്യങ്ങളാണ്. പേഴ്സണൽ ആയിട്ട് എനിക്ക്
crime Kerala News

കലൂരിൽ യുവതിയെ പിന്തുടർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: കലൂരിൽ യുവതിയെ പിന്തുടർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി എലപ്പാറ കൊച്ചുകരിംതരുവി ഇല്ലിക്കൽ വീട്ടിൽ അനന്തുവിനെയാണ് (21) എറണാകുളം ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, പ്രതിയും പരാതിക്കാരിയും മുൻപ് പരിചയക്കാരായിരുന്നു. എന്നാൽ പ്രതിയുടെ മോശം സ്വഭാവം കാരണം യുവതി
Kerala News

തൃശ്ശൂർ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട അന്വേഷണം മൂന്നര വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല

തൃശ്ശൂർ: തൃശ്ശൂർ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട അന്വേഷണം മൂന്നര വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. സംഭവത്തിൽ ഏഴുപേരെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആറുമാസം പിന്നിട്ടിട്ടും ഈ അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെയോ കോടതിയുടെയോ മുൻപിൽ ഇതുവരെ
Kerala News

കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം ട്രെയിൻ; .ഒക്ടോബർ 22 മുതൽ സർവീസ് ആരംഭിക്കും

മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതാദ്യമായാണ് കേരളത്തിൽ ഒരു ട്രെയിനിൽ വിസ്റ്റാഡോം കോച്ച് യാഥാർത്ഥ്യമാകുന്നത്.ഒക്ടോബർ 22 മുതൽ സർവീസ് ആരംഭിക്കും. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യാത്രക്കാർക്ക് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഈ സംവിധാനം കേരളത്തിലെ റെയിൽവേ യാത്രാനുഭവത്തിന് പുതിയ
Kerala News

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. അമിത വേഗതയ്ക്ക് തെളിവ് ഇല്ലെന്നും, കേസിൽ ഗൂഡാലോചന ഉണ്ടെന്നും, പൊലീസ് കസ്റ്റഡി അപേക്ഷ നീട്ടി ചോദിച്ചിട്ടില്ലെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ അന്വേഷണം നിർണ്ണായക ഘട്ടത്തിൽ ആണെന്നും പ്രഥമദൃഷ്ടിയാൽ തന്നെ
Kerala News

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെയും ഹോസ്റ്റലിലെയും സംഘർഷത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെയും ഹോസ്റ്റലിലെയും സംഘർഷത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സിറ്റി പൊലീസ് കമ്മീഷണർ , ജില്ലാ കളക്ടർ എന്നവർ സമിതി അംഗത്തിൽ ഉൾപ്പെടും. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം. അനധികൃതമായി താമസിക്കുന്ന വിദ്യാർഥികളെ ഒഴിവാക്കാൻ ഹോസ്റ്റൽ വാർഡൻ മാർക്ക്
Kerala News

നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് നിയുക്ത വഖഫ് ബോർഡ് ചെയർമാൻ എംസി മായിൻ ഹാജി

കോഴിക്കോട്: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് നിയുക്ത വഖഫ് ബോർഡ് ചെയർമാൻ എംസി മായിൻ ഹാജി ട്വന്റിഫോറിനോട്. മുസ്ലിംലീഗ് പാർട്ടിയുടെ നിലപാട് തന്നെയാണ് തന്റേത്. 1999 ലാണ് ആദ്യമായി ബോർഡ് അംഗമാകുന്നത് ഇപ്പോൾ 18 വർഷമായി അന്ന് എൽഡിഎഫ് സർക്കാരിന്റെ പാലോളി മുഹമ്മദ് ആയിരുന്നു ബോർഡിൻറെ മന്ത്രി. ഇടതു ഭരണ കാലത്തും ജമാഅത്
Kerala News

കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ.സനിൽകുമാറിനാണ് അന്വേഷണ ചുമതല. ചൊക്ലി പൊലീസും എസ്ഐടിയും ചേർന്ന് അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്ലസ് ടൂ വിദ്യാർഥിയായ ശിവസൂര്യയെ കാണാതായിട്ട് 70 ദിവസം ആയി.