Kerala News

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റേത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റേത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ. പാർട്ടിയുടെ പരാജയം ചർച്ച ചെയ്യുന്നതിന് പകരം സ്ഥാനാർഥികളെ കുറ്റപ്പെടുത്തി പ്രസംഗം അവസാനിപ്പിക്കുകയാണ് ചെയ്തത്. പിബി അംഗം കേന്ദ്ര കമ്മിറ്റി തീരുമാനം അവതരിപ്പിക്കുന്നതിന് പകരം ജനങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചു. പാർട്ടി തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ലെന്നും ടി കെ ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പിണറായിയുടെ പ്രസംഗം ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് താനൊക്കെ ചേർന്നാണ്. എനിക്കൊരു തെറ്റും പറ്റിയിട്ടില്ല, പിണറായി വിജയന്റെ മനോഭാവം ഇങ്ങനെയായിരുന്നു. പാർട്ടി തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ല. ജില്ലാ സെക്രട്ടറിയെ കൊണ്ട് പൂരപ്പാട്ട് പാടിപ്പിച്ചു.പിണറായി വിജയൻ സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കണ്ടേ. 6 റൗണ്ടിൽ പിറകിൽ ആയിരുന്നു. ആ ജനങ്ങൾ എന്തുകൊണ്ടാണ് പിണറായിക്ക് വോട്ട് ചെയ്യാതിരുന്നത്? ജനങ്ങൾക്ക് തെറ്റി പറ്റിയെന്ന് പറയാത്തത് എന്താണ്. അനുഭവസമ്പത്തുള്ളവർ തോറ്റു തുന്നം പാടുമ്പോൾ അതിന്റെ കാരണം അല്ലേ കണ്ടത്തേണ്ടതെന്നും ടി കെ ഗോവിന്ദൻ പ്രതികരിച്ചു.

അതേസമയം, കെ കെ രാഗേഷിന്റെ പ്രസംഗം വിചിത്രമാണ്. വ്യക്തിപരമായി അധിക്ഷേപിക്കുമ്പോൾ അദ്ദേഹം സ്വയം കണ്ണാടി നോക്കണമായിരുന്നു. രാഗേഷ് പാർട്ടിയിൽ വരുമ്പോഴും ഇപ്പോഴും ഉള്ള സ്വത്ത്‌ വിവരങ്ങൾ അന്വേഷിക്കണം.കെ കെ രാഗേഷിന് വിവരമില്ലെന്നും പഴയതൊന്നും പറയപ്പിക്കരുതെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.

എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റു 4 വിരലും അയാൾക്ക് നേരെ ആണെന്ന് ഓർക്കണം. കെ കെ രാഗേഷ് പാർട്ടിയിൽ വരുമ്പോഴും ഇപ്പോഴും ഉള്ള സ്വത്ത്‌ വിവരങ്ങൾ അന്വേഷിക്കട്ടെ. തന്റെയും പരിശോധിച്ചോളൂ. തന്നെ കൊണ്ട് അധികം പറയിപ്പിക്കരുത് എന്ന് കെ കെ രാഗേഷിനോട് ടി കെ ഗോവിന്ദൻ. തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് പിന്നോട്ട് പോകാൻ കഴിയുമോ എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ആരാണ് വർഗ വഞ്ചകൻ? എതാണ് വർഗ വഞ്ചന, പാർട്ടിയെ തകർക്കാൻ ശ്രമിച്ച നിങ്ങളാണ് വർഗ വഞ്ചകൻ ആടിനെ പട്ടി ആക്കുകയല്ലേ ചെയ്തത്. പാർട്ടിസ്ഥാനം ഉപയോഗിച്ച് ബിസിനസ് നടത്തിയ ആളുകൾ ഇല്ലേ?പണം സമ്പാദിച്ചവർ ഇല്ലേ? അതല്ലേ വർഗ വഞ്ചന ടി കെ ഗോവിന്ദൻ.

 

Related Posts

Leave a Reply