Kerala News

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്.

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം മാറ്റങ്ങളും പ്രൊമോഷന്‍ നിയമനങ്ങളും മാത്രം നടത്തിയാല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം. ആശുപത്രികളുടെ സൗകര്യപ്രദമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് നിലവില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കുന്നതെന്നും ഉത്തരവില്‍ പറഞ്ഞു. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്കാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം. അതേസമയം ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടന പൊതുസ്ഥലമാറ്റം നടത്തിയതിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടപെടല്‍ മൂലമുള്ള സ്ഥലംമാറ്റം ആയിരിക്കും ഇതിന്റെ പിന്നില്‍ നടക്കുകയെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു.

Related Posts

Leave a Reply