Kerala News Top News

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായതിനാൽ വാർഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് 8 തദ്ദേശസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആദ്യം നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ആർക്ക് അനുകൂലമാകും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലായി 126 സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ,ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ്. പാലക്കാടാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്. കണ്ണൂർ പാലക്കാട് എന്നിവിടങ്ങളിലെ 15 പ്രശ്നബാധിത ബൂത്തടക്കം 385 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിൽ നാല് വാർഡുകളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് ഡിവിഷൻ, പുതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ്, വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് ഈസ്റ്റ്, പാറക്കടവ് പഞ്ചായത്തിലെ പുളിയനം സൗത്ത് എന്നീ വാർഡുകളിലാണ് തെരഞ്ഞെടുപ്പ്. അതിൽ യുഡിഎഫിന് സ്വാധീനമുള്ള അയ്യപ്പൻകാവ് ഡിവിഷനിൽ കൗൺസിലർ ദീപക് ജോയ് എംഎൽഎ ആയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിയത്. ട്വൻ്റി ട്വൻ്റിയുടെ പൂജ ജോമോൻ പാർട്ടിയിൽ നിന്നും രാജിവച്ച് യുഡിഎഫിൽ ചേർന്നതോടെയാണ് പുതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. ജില്ലയിൽ കുറ്റിച്ചിറ വാർഡിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ്. കുറ്റിച്ചിറയിലെ കുത്തക നിലനിർത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. വാർഡ് പിടിച്ചെടുക്കാനായി എൽ.ഡി.എഫും വോട്ട് വിഹിതം കൂട്ടാനുള്ള ശ്രമത്തിൽ എൻ.ഡി.എയും കളത്തിലുണ്ട്. ഐ. എൻ. എല്ലിലെ ടി. ടി ജംഷീനയും മുസ്ലിംലീഗിലെ ഫർസീന അറക്കലും ബി.ജെ.പി.യിലെ കെ. ജീജയുമാണ് സ്ഥാനാർത്ഥികൾ. ഫാത്തിമ തഹലീയ പേരാമ്പ്ര എം.എൽ.എ ആയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുറ്റിച്ചിറ വാർഡിൽ 8 ബൂത്തിലായി 9712

Related Posts

Leave a Reply