Home Archive by category Top News (Page 2)
Kerala News Top News

സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകള്‍ക്ക് നാളെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് നാളെ ഓറഞ്ച്
Kerala News Top News

നാട്ടികയിലെ ടോള്‍ പിരിവിനെതിരെ നടത്തിയ എല്‍ഡിഎഫ് പ്രതിഷേധത്തില്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: നാട്ടികയിലെ ടോള്‍ പിരിവിനെതിരെ നടത്തിയ എല്‍ഡിഎഫ് പ്രതിഷേധത്തില്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പൊലീസ് സ്വന്തം മാനുവല്‍ നടപ്പിലാക്കുന്നുവെന്ന് പ്രതികരിച്ചാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. ലാത്തിച്ചാര്‍ജ് നടത്തിയ പൊലീനെതിരെ അടിയന്തര നടപടി വേണം. പൊലീസ് ആരുടെയും തലയ്ക്കടിക്കില്ലെന്ന് സഭയില്‍
Kerala News Top News

മൂലത്തറയില്‍ വയോധികനെ തല്ലിക്കൊന്നത് ആള്‍ക്കൂട്ടകൊലപാതകമെന്ന് പൊലീസ്.

പാലക്കാട്: മൂലത്തറയില്‍ വയോധികനെ തല്ലിക്കൊന്നത് ആള്‍ക്കൂട്ടകൊലപാതകമെന്ന് പൊലീസ്. മൂലക്കട സ്വദേശി കതിരേശനും മറ്റ് ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച വയോധികന്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണമാരംഭിച്ചു. തമിഴ്‌നാട് കേന്രീകരിച്ചും അന്വേഷണം ആരംഭിച്ചു. മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്താണ് വയോദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദേഹമാസകലം മുറിവുകളുണ്ടായിരുന്നു.
Kerala News Top News

അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം

തിരുവനന്തപുരം: അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം. ആധാർ ആപ്പിലൂടെ സൗജന്യമായി ഡിസംബർ 31 വരെ ജനങ്ങൾക്ക് ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു മാത്രമാണ് ഈ സൗകര്യം. അതോടൊപ്പം ആധാർ ആപ്പിലൂടെ പുതിയ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും അനുബന്ധ രേഖകൾ
Kerala News Top News

കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു.

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. നിലവിൽ കേരള ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി. ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചിട്ടുണ്ട്. ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും ഡോ. സുധ യാദവിനെ കർണാടക ഗവർണറായും ഡോ. ധൽ സിങ് ബിസനെ ഉത്തരാഖണ്ഡ്
Kerala News Top News

കേരളത്തില്‍ തുലാവര്‍ഷം വരുന്നു. അടുത്ത 23 ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങും.

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം വരുന്നു. അടുത്ത 23 ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങും. പിന്നാലെ തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തിനും സാധ്യതയുണ്ട്. ഒക്ടോബര്‍ 16 വരെ സംസ്ഥാനത്ത് മഴ തുടരും. വിവിധ ഇടങ്ങളില്‍ 50 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരത്ത് അതിശക്തമായ മഴയക്ക്
Kerala News Top News

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതിനിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തെ കേസ് കുഴല്‍പ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായി വിജയനും മുഹമ്മദ് റിയാസും ഒരു കേസില്‍
Kerala News Top News

മാസപ്പടി ആരോപണങ്ങളിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും.

തിരുവനന്തപുരം: മാസപ്പടി ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. വിജിലൻസ് പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. എഫ്ഐആർ രജിസ്റ്റർ ചെയ്ത
India News Top News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും തലസ്ഥാനത്ത് പ്രക്ഷോഭം തീര്‍ക്കാന്‍ സിജെപി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും തലസ്ഥാനത്ത് പ്രക്ഷോഭം തീര്‍ക്കാന്‍ സിജെപി. രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തകരോട് ജന്തര്‍മന്തറിൽ എത്താന്‍ വക്താവ് അജിങ്ക്യ ഷിന്‍ഡെ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുമെന്ന് ഇടതുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്‌ഐ, ഐസ അടക്കമുളള വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും തെരുവില്‍
Kerala News Top News

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. അടുത്ത മൂന്ന് മണിക്കൂർ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. അടുത്ത മൂന്ന് മണിക്കൂർ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.