Kerala News

നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നെന്ന് സ്ഥിരീകരണം.

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നെന്ന് സ്ഥിരീകരണം. കാക്കനാട് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  സുഹൈലിന്റെ ശരീരത്തിൽ അമിത അളവിൽ മദ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം നാല് പേരെയും ബോസ്റ്റൽ സ്കൂളിലേക്ക് തിരിച്ചയച്ചു. അപകടം നടന്ന എയർപോർട്ട് റോഡിലും പ്രതികൾ മദ്യപിച്ച ഹോട്ടലിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
രാവിലെ 10.05ഓടെ സുഹൈലിനെ ആദ്യം തെളിവെടുപ്പിനായി നെടുമ്പാശേരി എയർപോർട്ട് റോഡിൽ അപകടം നടന്നസ്ഥലത്ത് എത്തിച്ചു. സുഹൈലിനെ ഒറ്റയ്ക്കും മറ്റ് പ്രതികളെ ഒരുമിച്ചുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ പ്രതികളെ അങ്കമാലി കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് ഇവരെ ബോസ്റ്റൽ ഹോമിലേക്ക് മാറ്റി.

Related Posts

Leave a Reply