കാസർകോട്: സിപിഐഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. വീട്ടിൽ പോയി പറയാൻ പറഞ്ഞത് പോലുള്ള മുഖ്യമന്ത്രിയുടെ സമീപനം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും സർക്കാരും പാർട്ടിയും തമ്മിൽ കോ-ഓർഡിനേഷൻ ഉണ്ടായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ പല നടപടികളും ഏകപക്ഷീയമായി പോയി, ഭരണത്തിൽ പാർട്ടി തകരുകയാണ് ചെയ്തത്. ഭരണം ഉപയോഗിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.
സിപിഐഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം












