Home 2026 (Page 39)
Kerala News

എക്സറേ മാറി നൽകിയ സംഭവം; കോന്നി മെഡിക്കൽ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്പെൻഷൻ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് 88 കാരിയുടെ എക്സറേ റിസൾട്ട് മാറി നൽകിയ സംഭവത്തിൽ നടപടി. എക്സറേ കൗണ്ടറിൽ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരനായ ഷാഹുൽഹമീദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് നടപടി. സംഭവത്തിൽ വിശദമായ
Kerala News

ശബരിമലയിൽ അരവണ പ്രതിസന്ധി. ഒരു ടിൻ അരവണ മാത്രമാണ് തീർത്ഥാടകർക്ക് നൽകുന്നത്

പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി. ഒരു ടിൻ അരവണ മാത്രമാണ് തീർത്ഥാടകർക്ക് നൽകുന്നത്. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് ദിനംപ്രതി എത്തുന്നത്. ഇതോടെ
Kerala News Top News

റേഞ്ച് റോവർ ഉടമയ്ക്ക് തിരികെ നൽകിയതിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി.

മലപ്പുറം: ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച റേഞ്ച് റോവർ ഉടമയ്ക്ക് തിരികെ നൽകിയതിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്ന് കെ എം ഷാജി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അനുമതി വാങ്ങിയ ശേഷം വാഹനം ഉപയോഗിക്കുമെന്നും തടയുമെന്ന ഭീഷണി വേണ്ടെന്നുമാണ് പ്രതികരണം.
Kerala News

പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവര്‍ച്ച നടത്തിയ കേസില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവര്‍ച്ച നടത്തിയ കേസില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത 5 പ്രതികളെയും ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരു പ്രതിയെയും ആണ് പിടികൂടിയത്. ഒരു പ്രതിയെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയവരില്‍ ഇതര
Kerala News

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി.

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി. കെഎം ഷാജി ഉപയോഗിച്ച KL 78 A 0009 റേഞ്ച് റോവറാണ് ഉടമയായ തില്ലങ്കേരി സ്വദേശി യാക്കൂബിനെ തിരിച്ചേല്‍പ്പിച്ചത്. നിലവില്‍ തില്ലങ്കേരിയിലെ യാക്കൂബിന്റെ വീട്ടിലാണ് വാഹനം ഉള്ളത്. രണ്ട് ദിവസം മുന്‍പാണ് വാഹനം
Kerala News

ഇൻഡിഗോ വിമാനക്കമ്പനിയുടെ പേരിൽ ട്രാവൽ ഏജൻസിയിലൂടെ വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്.

തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയുടെ പേരിൽ ട്രാവൽ ഏജൻസിയിലൂടെ വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്. തിരുവനന്തപുരം കള്ളിക്കാട് സ്വദേശി സുരേഷ് ആണ് കബളിപ്പിക്കപ്പെട്ടത്. ബഹറൈനിലേക്ക് പോകാൻ കൈതമുക്കിലെ ട്രാവൽ ഏജൻസി വഴി ടിക്കറ്റ് എടുത്ത സുരേഷിന് 54,000 രൂപ നഷ്ടമായെന്നാണ് പരാതി. സുരേഷ് ഉൾപ്പടെ മൂന്ന്
Kerala News

റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ്.

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ്. ആന്റോയുടെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് സാബു  ആരോപിച്ചിരിക്കുന്നത്. 12 കോടിയുടെ എസ്ബിഐ ലോണിന് തിരിച്ചടവായി
Kerala News

തനിക്കെതിരെ കേസ് കൊടുത്തതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: തനിക്കെതിരെ കേസ് കൊടുത്തതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. എറണാകുളം മുൻസിഫ് കോടതിക്ക് വിലക്ക് നൽകാൻ ആകുമോ എന്ന് അറിയില്ല. കോടതി നോട്ടീസ് നൽകുകയോ തനിക്ക് സമൻസ് നൽകുകയോ ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കോടതിയുടെ വിലക്ക് തനിക്ക്
India News

പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരമെഴുതിയത് പിടിക്കപ്പെട്ടതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജീവനൊടുക്കി.

മുംബൈ: പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണില്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരമെഴുതിയത് പിടിക്കപ്പെട്ടതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജീവനൊടുക്കി. 19 കാരന്‍ സഹിലാണ് വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. രണ്ടാം വര്‍ഷ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എനര്‍ജി
Kerala News

റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം കോടതി