Home 2026 (Page 15)
India News

പോക്‌സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്‍ത്തുപിടിച്ച് ജഡ്ജി

ഡല്‍ഹി: പോക്‌സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്‍ത്തുപിടിച്ച് ജഡ്ജി. പെണ്‍കുട്ടിയ്ക്ക് ഡല്‍ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്‍ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനം നേരിട്ടത്. ക്രൂരമായി ഉപദ്രവിച്ച സുമിത് ശാക്യയ്ക്ക്
Health Kerala News

21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം

ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം. ജൂണില്‍ കാലാവധി കഴിഞ്ഞെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ മരുന്ന് ഉപയോഗിച്ചില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇടുക്കി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.
Kerala News Top News

യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനം വിന്യസിച്ചതില്‍ പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍.

തിരുവനന്തപുരം: യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനം വിന്യസിച്ചതില്‍ പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം ഡിസിപിയോടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. പൈലറ്റിന്റെ എണ്ണം കൂട്ടരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിക്ക് മുന്‍ കാലങ്ങളിലേത് പോലെ നിറയെ
Kerala News

മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും

കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയും ഇന്ന് കോടതിക്ക് മുൻപിൽ വിശദീകരണം നൽകും. എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജുവാര്യരുടെ മാനനഷ്ട കേസിലെ ഉപഹർജിയിൽ വിശദീകരണം കേൾക്കുക.
crime Kerala News

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പൊട്ടിക്കലെന്ന് സംശയം.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പൊട്ടിക്കലെന്ന് സംശയം. ദുബായില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ പക്കല്‍ നിന്നുമാണ് സ്വര്‍ണ്ണം തട്ടിയെടുത്തത്. ദമ്പതികളെ സുഹൃത്ത് വഴി പരിചയപ്പെട്ട ഒരാള്‍ തിരുവനന്തപുരത്തേക്ക് സ്വര്‍ണ്ണം കൊണ്ട്
Kerala News

ആന്റോ അഗസ്റ്റിന് എതിരായ എക്സൈസ് കേസിൽ ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം

വയനാട്: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് എതിരായ എക്സൈസ് കേസിൽ ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം. മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് എന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. വീട് ആന്റോയുടേത് തന്നെ എന്ന് തെളിയിക്കാനാണ് അന്വേഷണ
Kerala News

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു.

കൊല്ലം: പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു. മഞ്ചള്ളൂര്‍ തിരുവോണത്തില്‍ മോഹന്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തി നശിച്ചത്. രാത്രി 7 മണിയോടെയായിരുന്നു സംഭവം നടന്നത്. റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികള്‍ താമസിക്കുന്ന വീടായിരുന്നു
India News

ജമ്മു കശ്മീരില കത്വയില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ജമ്മു കശ്മീരില കത്വയില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണം നടത്തിയ ജവാനെ പിടികൂടിയിട്ടുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജലവൈദ്യുത പദ്ധതിക്കായി നിയോഗിക്കപ്പെട്ട സിഐഎസ്എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. 2009
Kerala News Top News

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞദിവസം പീക് അവറില്‍ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി
crime India News Tamilnadu news

നാഗര്‍കോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേര്‍ അറസ്റ്റിൽ.

ചെന്നൈ: നാഗര്‍കോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേര്‍ അറസ്റ്റിൽ. ആലംകുളം സ്വദേശി മുരുകേശന്‍ (30) തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) ഉള്‍പ്പടെ 4 പേരാണ് പിടിയില്‍ ആയത്. കവര്‍ച്ച ചെയ്ത 98 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. സെപ്റ്റംബര്‍ 24 നായിരുന്നു