Home 2026 (Page 108)
crime Kerala News

75കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ‍്യവയസ്കൻ അറസ്റ്റിൽ.

കൊല്ലം കടയ്ക്കലിൽ തനിച്ചു താമസിച്ചിരുന്ന 75കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ‍്യവയസ്കൻ അറസ്റ്റിൽ. വളവുപച്ച മണ്ണറക്കോട് പാറവിളവീട്ടിൽ പ്രദീപ് കുമാറിനെയാണ് (59) കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം. കടയ്ക്കൽ പോലീസ് സ്റ്റേഷൻ
Kerala News

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌ തയ്യാറായി

കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌ തയ്യാറായി. സ്ഥലം മാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദം മൂലമല്ല ആത്മഹത്യ എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കളക്ടർക്ക് നൽകുന്ന റിപ്പോർട്ട്‌ പിന്നീട് റവന്യൂ കമ്മിഷണർക്ക് കൈമാറും. ആശാലത
Kerala News

പ്രതിപക്ഷ ഉപനേതൃപദവി; പ്രതികരണവുമായി മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ.

പാലക്കാട്: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ-സിപിഐഎം തർക്കം മുറുകുന്നതിനിടയിൽ പ്രതികരണവുമായി മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. രണ്ടും രണ്ട് പാർട്ടികളാണെന്നും അവരവരുടെ നയം പറയാൻ രണ്ട് പാർട്ടികൾക്കും അവകാശമുണ്ടെന്ന് എ കെ ബാലൻ. സിപിഐഎമ്മിൻ്റെ നിലപാടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Kerala News

പിണറായിയുടെ സ്വരം ഭീഷണിയുടേതെന്ന് പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍.

കണ്ണൂര്‍: പിണറായിയുടെ സ്വരം ഭീഷണിയുടേതെന്ന് പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയതാണെന്നും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗമാണ് പിണറായിയുടേതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Kerala News

കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസര്‍ കസ്റ്റഡിയില്‍.

ബെംഗലൂരു: കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസര്‍ കസ്റ്റഡിയില്‍. കെപിഎസ്‌സി നടത്തിയ വെറ്ററിനറി ഓഫീസര്‍ തസ്തികതയ്‌ലേക്കുള്ള പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയിനെ തുടര്‍ന്നാണ് ഗ്യാനേന്ദ്ര കുമാര്‍ ഗംഗ്വാര്‍ ഐഎഎസിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. 2016 ബാച്ച് ഐഎഎസ്
Kerala News

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ റെയില്‍വേ ജീവനക്കാര്‍ പ്രതിഷേധത്തിലേക്കെന്ന് റിപ്പോർട്ട്

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ റെയില്‍വേ ജീവനക്കാര്‍ പ്രതിഷേധത്തിലേക്കെന്ന് റിപ്പോർട്ട്. ഡിവിഷന്‍ വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കും എന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മംഗളൂരുവില്‍ ജോലി ചെയ്യുന്ന 1500 തൊഴിലാളികളില്‍ 60% മലയാളികളാണ്.
Kerala News

കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില

തിരുവനന്തപുരം: കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില. ദിനംപ്രതി മൂന്ന് രൂപയോളമാണ് കൂടുന്നത്. ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പ് കിലോയ്ക്ക് 35 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ ഇരട്ടി വിലയാണ്. തിരുവനന്തപുരത്ത് 60-65 രൂപയ്ക്കാണ് സവാള വിൽക്കുന്നത്. ഡൽഹിയിൽ സവാള കിലോയ്ക്ക് 62 രൂപയിലധികമാണ് വില.
crime Kerala News

കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് എതിരെ ഗുരുതര കണ്ടെത്തൽ

കോട്ടയം: കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിലെ മിന്നല്‍ റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റെയ്ഡിനിടയില്‍ ഉണ്ടായത് നാടകീയ സംഭവങ്ങളായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയത് ബാറുകളിലെ പരിശോധനയ്ക്കായിരുന്നു. ഇതിനിടയിലാണ് ഡെപ്യൂട്ടി കമ്മീഷ്ണറുമായി
India News Sports

ടി20 ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതിനെക്കുറിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യൻ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ഒരു പരമ്പര പോലും തോൽക്കാതിരിക്കുക. ടി20 ലോകകപ്പിലേക്കും ഏഷ്യാ കപ്പിലേക്കും ടീമിനെ വിജയത്തിലേക്ക് നയിക്കുക. എന്നിട്ടും ടീമിൽ തന്റെ സ്ഥാനം നഷ്ടപ്പെടുക. സൂര്യകുമാർ യാദവ് ഇതിലൂടെയാണ് കടന്നുപോയത്. ക്യാപ്റ്റനായി ടി20 ലോകകപ്പ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി
Kerala News

ചേന്തിയിലെ പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയത് അനിലിന് സാമൂഹ്യവിരുദ്ധരുമായി ബന്ധമുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: ചേന്തിയിലെ പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയത് അനിലിന് സാമൂഹ്യവിരുദ്ധരുമായി ബന്ധമുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. സംഘർഷ സാധ്യത കൂടി കണക്കിലെടുത്താണ് പരിപാടിയിൽ നിന്ന് ഒഴിവായത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരാഴ്ച മുൻപ് വരില്ലെന്ന്