India News Sports

ടി20 ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതിനെക്കുറിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യൻ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ഒരു പരമ്പര പോലും തോൽക്കാതിരിക്കുക. ടി20 ലോകകപ്പിലേക്കും ഏഷ്യാ കപ്പിലേക്കും ടീമിനെ വിജയത്തിലേക്ക് നയിക്കുക. എന്നിട്ടും ടീമിൽ തന്റെ സ്ഥാനം നഷ്ടപ്പെടുക. സൂര്യകുമാർ യാദവ് ഇതിലൂടെയാണ് കടന്നുപോയത്. ക്യാപ്റ്റനായി ടി20 ലോകകപ്പ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി മാറിയതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സൂര്യകുമാറിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടത്
2026 ലെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് ടീമിനെ നയിച്ചിട്ടും, തന്നെ ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സൂര്യകുമാർ ആഴ്ചകളോളം പ്രയാസപ്പെട്ടു. ഒടുവിൽ അദ്ദേഹം ടീമിൽ നിന്നും പുറത്താവുകയും ചെയ്തു.2028-ലെ ഒളിമ്പിക്സും മറ്റൊരു ടി20 ലോകകപ്പും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കായി തയ്യാറെടുത്തിരുന്ന അദ്ദേഹം, കുറഞ്ഞത് രണ്ട് വർഷം കൂടി ഇന്ത്യയെ നയിക്കാനാണ് പ്രതീക്ഷിച്ചിരുന്നത്. “എന്റെ പേര് അവിടെ ഇല്ലാതിരുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു. ഞാൻ എപ്പോഴൊക്കെ സമ്മർദ്ദത്തിലായിട്ടുണ്ടോ അല്ലെങ്കിൽ കാര്യങ്ങൾ എനിക്ക് അനുകൂലമല്ലാതിരുന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഞാൻ പുഞ്ചിരിക്കുകയും റിലാക്സ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2026-ൽ ഇത് സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. അടുത്ത രണ്ട് വർഷത്തേക്ക് അതായത് ഒളിമ്പിക്സ്, മറ്റൊരു ടി20 ലോകകപ്പ്, തുടർന്ന് മറ്റ് വെല്ലുവിളികൾ എന്നിവയ്ക്കായി ഈ ടീമിനെ മുന്നോട്ട് നയിക്കാൻ തയ്യാറെടുക്കാമെന്നാണ് ഞാൻ കരുതിയിരുന്നത്,” ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ സൂര്യകുമാർ പറഞ്ഞു.

Related Posts

Leave a Reply