Home 2026 October (Page 26)
Kerala News

ഗാര്‍ഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നല്‍കി.

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നല്‍കി. ‘സ്പീക്ക് അപ്പ്’ (Speak Up) എന്ന പേരിലാണ് പ്രത്യേക ദൗത്യസേന രൂപീകരിച്ചത്. ഐ ജി അജിത ബീഗം ഐപിഎസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല. ‘സഹനം മതി, ഇനി ശബ്ദമുയര്‍ത്തേണ്ട സമയമാണ്’
Kerala News

കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി.

തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസ്സുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി. ഇവരെ ഫോണിൽ ബന്ധപ്പെടാൻ
Kerala News

കാക്കനാട് സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കാക്കനാട് സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പറ്റ പുത്തംകോടൻ പി കെ അബ്ദുല്ല ദിൽഷാൻ (18) ആണ് മരിച്ചത്. അബൂബക്കർ സിദ്ദിഖിന്റെ മകനാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി
crime Kerala News

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും നടത്തുന്ന യുവാവ് പിടിയിൽ

കൊല്ലം: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും നടത്തുന്ന യുവാവ് പിടിയിൽ. ചിറക്കര കുളത്തൂർക്കോണം ചരിവുള്ള പുത്തൻവീട്ടിൽ അനൂപ് (40) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. കല്ലുവാതുക്കൽ–നടയ്ക്കൽ ഭാഗത്തുള്ള കോച്ചിംഗ് സെന്ററിന് സമീപം വാടകയ്ക്ക്
crime Kerala News

എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ മാലയും പാദസരവും മോഷണം പോയതായി പരാതി

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ മാലയും പാദസരവും മോഷണം പോയതായി പരാതി. ഒന്നര പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മലയിടംതുരുത്ത് സ്വദേശി അംജദിന്റെ കുഞ്ഞിന്റെ ആഭരണങ്ങളാണ് കവർന്നത്. സംഭവത്തിൽ അംജദ് പൊലീസിൽ പരാതി നൽകി. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കും
Entertainment India News

പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു

പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസ്സായിരുന്നു. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ 5.20 ഓടെയായിരുന്നു അന്ത്യം. 45 മിനിറ്റോളം തുടർച്ചയായി CPR നൽകിയെങ്കിലും ജീവൻ
Kerala News

ഇ എന്‍ സുരേഷ് ബാബുവിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം.

കൊല്ലം: ഇ എന്‍ സുരേഷ് ബാബുവിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സിപിഐഎമ്മുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എപ്പോഴും ശക്തമായ നിലപാട് തന്നെയാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചിട്ടുള്ളതെന്നും ചിന്ത ജെറോം
India News

പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ഏകദേശം 17,000 അടി ഉയരത്തിൽ വെച്ച് ഇടിമിന്നലേറ്റു.

ലഖ്‌നൗ: പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ഏകദേശം 17,000 അടി ഉയരത്തിൽ വെച്ച് ഇടിമിന്നലേറ്റു. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് വിമാനം അടിയന്തരമായി ലഖ്‌നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ലഖ്‌നൗവിലേക്ക് പറക്കുന്നതിനിടെയാണ്
crime Kerala News

കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍.

കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങളില്‍ അടിയന്തര നടപടി വേണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
International News Sports

ബെനിന്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചു; മെസിക്കെതിരെ വംശീയത ആരോപണം

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനെതിരെയുള്ള തന്റെ അവസാന ദേശീയ മത്സരത്തിന് ശേഷം എതിര്‍കളിക്കാരനുമൊത്ത് സെല്‍ഫിയെടുക്കാന്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി വിസമ്മതിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വംശീയത ആരോപിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. ഇംഗ്ലീഷ് സ്‌പോര്‍ട്‌സ്