മലപ്പുറം: മുസ്ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈര്‍ ഇളയോടത്ത്, പാറയില്‍ ബഷീര്‍, പാറമ്മല്‍ നാസര്‍, ടി സൈത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാലാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊന്മുണ്ടം പഞ്ചായത്തിലെ മുസ്ലിം ലീഗ് മണ്‍സൂണ്‍ ക്യാമ്പ് ഇവര്‍ അലങ്കോലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് നടപടി.
മലപ്പുറം: മുസ്ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു.












