Kerala News

മദ്യനയം രൂപീകരിക്കാൻ ജനാഭിപ്രായം തേടി സർക്കാർ. വി.ഡി സർക്കാരിന്റെ ആദ്യ മദ്യനയത്തിൻ്റെ ചർച്ചകൾ 23ന്

തിരുവനന്തപുരം: മദ്യനയം രൂപീകരിക്കാൻ ജനാഭിപ്രായം തേടി സർക്കാർ. വി.ഡി സർക്കാരിന്റെ ആദ്യ മദ്യനയത്തിൻ്റെ ചർച്ചകൾ 23ന് തുടങ്ങും. ജനങ്ങൾക്ക് എക്സൈസ് മന്ത്രിയെ അഭിപ്രായമറിയിക്കാം. മദ്യനയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി മന്ത്രി എം ലിജു രംഗത്തെത്തി. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് എക്സൈസ് വകുപ്പ് മദ്യനയത്തിന് അന്തിമ രൂപം നൽകും. പൊതുജനങ്ങൾക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും മെയിൽ ഐഡി വഴി നേരിട്ട് അറിയിക്കാം. min.co.ex@kerala.gov.in എന്ന മെയിൽ ഐഡിയിലേക്ക് നിർദ്ദേശങ്ങൾ അറിയിക്കാം മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ മാസം 23 മുതൽ 28 വരെ തിരുവനന്തപുരത്ത് വച്ച് നടക്കും.

Related Posts

Leave a Reply