Kerala News

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി ജയരാജന് ജന്മനാട്ടിൽ വൻ സ്വീകരണം

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി ജയരാജന് ജന്മനാട്ടിൽ വൻ സ്വീകരണം. പാട്യത്തെ പ്രാദേശിക പാർട്ടി പ്രവർത്തകരാണ് സ്വീകരണം നൽകിയത്.

പുനഃ സംഘടപ്പിക്കപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ അംഗമായ പി.ജയരാജൻ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുവരികയാണ്. അർഹിച്ച ഘട്ടങ്ങളിലെല്ലാം തഴയപ്പെട്ട പി.ജയരാജന് കേന്ദ്ര നേതൃത്വത്തിൻെറ ഇടപെടലിലാണ് സംസ്ഥാന പാർട്ടിയിലെ ഉന്നത സമിതിയിലേക്ക് വഴിയൊരുങ്ങിയത്. ആർ.എസ്.എസ് ആക്രമണത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പി.ജയരാജനെ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയതോടെ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നൽകാനാണ് സിപിഐഎമ്മിൻെറ ശ്രമം.

പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അരാധക വൃന്ദത്തിൻെറയും പി.ജെയായ പി.ജയരാജന് ഇത് സിപിഐഎമ്മിൻെറ മുഖ്യധാരാ നേതൃത്വത്തിലേക്ക് മടങ്ങിവരവാണ്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ ആദ്യം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടു.പിന്നീട് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും സംഭവിച്ചില്ല.പാർട്ടി പദവികളിൽ ഒതുക്കപ്പെട്ടെങ്കിലും അദ്ദേഹത്തിൻെറ ജനകീയത നാൾക്കുനാൾ വർദ്ധിക്കുന്നതാണ് കണ്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരും സംസ്ഥാനത്ത് ആകെയും തോറ്റ് നിലംപറ്റിയപ്പോൾ മുതൽ പി.ജെയെ വിളിക്കു എന്ന മുറവിളിയാണ് ഉയരുന്നത്. പ്രവർത്തകരുടെ ആവശ്യത്തിന് ചെവികൊടുത്തുകൊണ്ടാണ് പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താൻ കേന്ദ്ര നേതൃത്വം നിർദേശിച്ചത്. കേന്ദ്ര നേതാക്കളുടെ യോഗത്തിൽ പി ബി അംഗം അശോക് ധാവ്ളെ പേര് നിർദേശിച്ചപ്പോൾ പിണറായി വിജയൻ പിന്തുണയ്ക്കുകയായിരുന്നു. സംഘപരിവാറുമായി സമരസപ്പെടുന്നുവെന്ന ആരോപണം സംസ്ഥാനത്തെ പാർട്ടിയെ നിലംപരിശാക്കിയ ഘട്ടത്തിലാണ് പോരാളി പി.ജയരാജനെ കേന്ദ്ര നേതൃത്വം സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവരുന്നത്. പാർട്ടിയോട് അകന്ന ന്യൂനപക്ഷ വിഭാഗത്തിന് കൂടിയുളള കേന്ദ്ര നേതൃത്വത്തിൻെറ സന്ദേശമാണിത്. പയ്യന്നൂർ തളിപ്പറമ്പ് തോൽവിയുടെ തരിപ്പണമായിക്കിടക്കുന്ന കണ്ണൂർ പാർട്ടിയുടെ പുനരുജ്ജീവനവും പി.ജയരാജൻെറ വരവിലൂടെ സാധ്യമാകുമെന്ന് നേതൃത്വം കരുതുന്നു.

Related Posts

Leave a Reply