Kerala News

പാലത്തായി പോക്‌സോ കേസില്‍ പ്രതി പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി.

കൊച്ചി: പാലത്തായി പോക്‌സോ കേസില്‍ പ്രതി പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ജാമ്യം അനുവദിച്ചു. കേസില്‍ മരണം വരെ ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും (20 വര്‍ഷം വീതം) 1 ലക്ഷം പിഴയും അനുഭവിക്കണമായിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷമരവിപ്പിക്കണമെന്ന ആവശ്യവുമായി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ശിക്ഷ മരവിപ്പിച്ചത്. പത്മരാജന്റെ വാദങ്ങള്‍ ഗൗരവമേറിയത് എന്നാണ് കോടതി പറയുന്നത്. ഒരു ലക്ഷം രൂപ ബോണ്ട്. രണ്ടാള്‍ ജാമ്യം, ഇര താമസിക്കുന്ന റവന്യു ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാദികളോടെയാണ് ജാമ്യം. 2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിനിരായായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പാനൂര്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രതി പത്മരാജന്‍ അറസ്റ്റിലായി. അന്വേഷണത്തില്‍ പരാതിയില്‍ പോക്സോ നിലനില്‍ക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ വിവാദമായി. തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘം നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവായി പറയുന്നത്. അഞ്ചുതവണയാണ് കേസില്‍ അന്വേഷണസംഘത്തെ മാറ്റിയത്.

Related Posts

Leave a Reply