നാട്ടുകാരിൽ നിന്ന് ‘ഫൈന്‍’ ഈടാക്കുന്ന കേരള പോലീസിന് ഒടുവില്‍ പിഴ. വഴിയിലുടനീളം അനധികൃതമായി പരസ്യ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിന് തിരുവനന്തപുരം നഗരസഭ കേരള പോലീസിന് 15000 രൂപ പിഴ ചുമത്തി. ഹൈക്കോടതിയുടെ കര്‍ശന ഉത്തരവുകളെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറുകളെയും കാറ്റില്‍പ്പറത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു സേന. പിഎംജി, വഴുതക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നഗരസഭയുടെ അനുമതി ഇല്ലാതെ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും ബാനറുകളുമാണ് കോര്‍പ്പറേഷന്‍ സ്‌ക്വാഡ് കണ്ടെത്തി നീക്കം ചെയ്തത്.
നാട്ടുകാരിൽ നിന്ന് ‘ഫൈന്‍’ ഈടാക്കുന്ന കേരളാ പോലീസിന് പിഴയിട്ട് തിരുവനന്തപുരം നഗരസഭ












