Kerala News

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. യാത്രയെപ്പറ്റി പത്രങ്ങളിൽ കണ്ടത് മാത്രമേ ഉള്ളൂ. കൂടുതൽ വിശദാംശങ്ങൾ അറിയില്ല.അടിയന്തര സാഹചര്യം ആയിരുന്നു. അതുകൊണ്ട് ആണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. മറ്റേ ഹെലികോപ്റ്റർ കാരർ കഴിഞ്ഞത് എല്ലാവർക്കും അറിയാമല്ലോ. മുഖ്യയുമായി സംസാരിച്ചില്ല. അദ്ദേഹവുമായി സംസാരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് തീരില്ല. മറ്റ് സംസ്ഥാനത് നിന്ന് ഊർജം കിട്ടാനില്ല. കർണാടക മന്ത്രിയുമായി സംസാരിച്ചു, അവിടൊന്നും വൈദ്യുതി കിട്ടാനില്ല. നടപടികൾ വേഗത്തിൽ ആക്കാൻ ശ്രമിക്കാം. ആണവനിലയങ്ങൾ സ്ഥാപിക്കുന്നത് ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനം ഇല്ല. ചർച്ച ചെയ്ത് തീരുമാനിക്കും. വൈദ്യുതി ഉത്പാദനത്തിൽ കേരളം പുരോഗമിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

Leave a Reply