Kerala News

തൃശൂര്‍ പൂരം എക്സിബിഷന്‍ ഓഡിറ്റുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം.

കൊച്ചി: തൃശൂര്‍ പൂരം എക്സിബിഷന്‍ ഓഡിറ്റുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം. തൃശൂര്‍ പൂരം എക്സിബിഷന്‍ കമ്മിറ്റിയുടെ കണക്കുകളുടെ സമഗ്ര ഓഡിറ്റ് ഉറപ്പാക്കുന്നതിനായാണ് ഹൈക്കോടതിയുടെ നടപടി. എല്ലാ രേഖകളും സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ദേവസ്വം ഭാരവാഹികള്‍ അടുത്ത വ്യാഴാഴ്ചയോടെ രേഖകള്‍ നേരിട്ട് ഹാജരാക്കണം. രേഖകള്‍ പരിശോധിച്ച ശേഷം ഓഡിറ്റിന് ഈ രേഖകള്‍ മതിയോ എന്ന് വകുപ്പ് അറിയിക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 മുതല്‍ 2026 വരെയുള്ള വര്‍ഷങ്ങളിലെ തൃശൂര്‍ പൂരം എക്സിബിഷന്‍ കമ്മിറ്റികളുടെ കണക്കുകളാണ് ഓഡിറ്റ് ചെയ്യുന്നത്. ബൈലോ, കരാറുകള്‍, ടിക്കറ്റ്, സ്റ്റോക് രജിസ്റ്ററുകള്‍, കളക്ഷന്‍ രജിസ്റ്റര്‍, ബാങ്ക് പാസ്ബുക്കുകള്‍, വൗച്ചറുകള്‍, ഹാജരാക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വാര്‍ഷിക കണക്കുകള്‍ എന്നിവയുള്‍പ്പടെയുള്ള രേഖകളാണ് ഹാജരാക്കേണ്ടത്.

Related Posts

Leave a Reply