ടിജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തത് വിവേചനപരവും അപലപനീയവും എന്ന് ബിജെപി. പ്രളയ ദുരിതാശ്വാസ വീഴ്ചകളില്‍ നിന്നും തീരദേശ മേഖലയിലെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകം ആണോ ഈ അറസ്റ്റെന്ന് ബിജെപി കേരളം ഫേസ്ബുക്കിലൂടെ ചോദിച്ചു. പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഒരാള്‍ക്ക് ഒരു നിയമം, മറ്റൊരാള്‍ക്ക് വേറൊന്ന്, ഇതാണോ യുഡിഎഫ് സര്‍ക്കാരിന്റെ നീതിയെന്നും പോസ്റ്റിലൂടെ ബിജെപി ചോദിക്കുന്നു. വന്ദേമാതരം, വി ഡി സവര്‍ക്കര്‍ വിഷയങ്ങളില്‍ അനാവശ്യ വിവാദം സൃഷ്ടിച്ച് മത വിഭജനം നടത്താനുള്ള ശ്രമമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ടി ജി മോഹന്‍ദാസ് പറഞ്ഞ ചില പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ലെന്ന് ബിജെപി കേരളം പോസ്റ്റില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുമ്പും ടി ജെ മോഹന്‍ദാസിന്റെ പരാമര്‍ശം തള്ളിക്കൊണ്ടായിരുന്നു ബിജെപിയുടെ പ്രസ്താവന. എന്നിരിക്കിലും മോദിയെ വധിക്കുമെന്ന് പറഞ്ഞവര്‍ക്കെതിരെ ഉള്‍പ്പെടെ നടപടിയെടുക്കാതെ ഇതില്‍ മാത്രം നടപടിയെടുത്ത സര്‍ക്കാര്‍ തീരുമാനം വിവേചനപരമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.












