Kerala News Top News

ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ ഉന്നതതല മധ്യസ്ഥതയ്ക്ക് സര്‍ക്കാര്‍.

ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ ഉന്നതതല മധ്യസ്ഥതയ്ക്ക് സര്‍ക്കാര്‍. ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്‌ക്കെത്തിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  ഒരു നൂറ്റാണ്ടായി തുടരുന്ന തര്‍ക്കത്തിന് സൗഹാര്‍ദപരമായ പരിഹാരമാണ് ലക്ഷ്യം. സഭാ നേതൃത്വങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് എത്തിക്കാന്‍ മുഖ്യമന്ത്രി നേരിട്ട ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.തര്‍ക്കം നീണ്ടതോടെ വിശ്വാസികള്‍ക്ക് ദുരിതവും വേദനയും ഉണ്ടായി. മധ്യസ്ഥ ചര്‍ച്ചയിലൂടെ ഉണ്ടാകുന്ന ധാരണ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ കോടതി അറിയിച്ചു.

പിറമാടം സെന്റ് ജോണ്‍സ് ബദ്‌ലഹേം പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. നാളെ കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും. ആരാധന നടത്താമെന്ന കോടതി ഉത്തരവിന് പിന്നാലെ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയില്‍ എത്തിയതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്. വൈദികരെ കയ്യേറ്റം ചെയ്തതായും ഉണ്ടായതായും പരാതിയുണ്ട്.

 

Related Posts

Leave a Reply