Kerala News

കിഫ്ബി പദ്ധതി നിര്‍ത്തലാക്കുന്നത് കേരളത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി പദ്ധതി നിര്‍ത്തലാക്കുന്നത് കേരളത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്. ബജറ്റിലെ പണം കൊണ്ട് മാത്രം പശ്ചാത്തല വികസന പദ്ധതികള്‍ നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്ത് വന്നത്. പദ്ധതി നിര്‍ത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോജക്റ്റുകള്‍ പ്രതിസന്ധിയിലാകും. പ്രഖ്യാപിച്ചതില്‍ പകുതി പദ്ധതികളെ ഇനി കേരളത്തില്‍ നടപ്പിലാകൂ.കിഫ്ബിയുടെ ക്രഡിബിലിറ്റി സര്‍ക്കാര്‍ തകര്‍ത്തു. വായ്പ്പയെടുക്കുന്നതിലെ സാങ്കേതിക പരിമിധി മറികടക്കാനാണ് കിഫ്ബി രൂപീകരിച്ചത്. കിഫ്ബിയുടെ മുപ്പതിനായിരം കോടി ക്യാഷായും ഡെപ്പോസിറ്റായുമുണ്ട്. അതാണ് വി ഡി സതീശന്‍ ലക്ഷ്യമിടുന്നതെന്നും പദ്ധതിയില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടേയെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബി പ്രവര്‍ത്തനം പഠിക്കാന്‍ വിദഗ്ധ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. വിരമിച്ച ഐഎഎസ് ഓഫീസര്‍ സുധ പിളള ചെയര്‍പേഴ്‌സണായ അഞ്ചംഗ കമ്മിറ്റിയെയാണ് സര്‍ക്കാര്‍ നിയമിച്ചത്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തത്. റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കിഫ്ബി പദ്ധതി സംസ്ഥാനത്തെ കടബാധ്യതയിലാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ആരോപിച്ചു.

കിഫ്ബി പദ്ധതികള്‍ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വമാണെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. കിഫ്ബി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചെന്നും. ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം തുടങ്ങി വെച്ച പദ്ധതികള്‍ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കിഫ്ബി ഉടനെ നിർത്താൻ സാധിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Related Posts

Leave a Reply