Kerala News

മലയാളി വിദ്യാഥിനിയുടെ മരണം; ഒളിവില്‍ കഴിയുകയായിരുന്ന പ്രിന്‍സിപ്പല്‍ പിടിയില്‍

കന്യാകുമാരിയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ മലയാളി വിദ്യാഥിനി ജീവനൊടുക്കിയതില്‍, ഒളിവില്‍ കഴിയുകയായിരുന്ന പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍. ബെംഗളൂരുവിനടുത്തുള്ള ഓസൂറില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പ്രിന്‍സിപ്പിന്റെ മാനസിക പീഡനം കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്് എന്നാണ് പരാതി. വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അതിന് ശേഷമാണ് പ്രിന്‍സിപ്പല്‍ ഷീജയെ കസ്റ്റഡിയിലെടുത്തത്. ഇവരെ കന്യാകുമാരിയില്‍ എത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. മലയാളി വിദ്യാര്‍ഥിയെ കോളജിലെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് കണ്ടെത്തിയത്. പ്രിന്‍സിപ്പലിന്റെ മാനസിക പീഡനം കാരണമെന്നായിരുന്നു ആരോപണം.

Related Posts

Leave a Reply