Kerala News

യുവതിയുടെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകളില്‍ വിറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.

കൊല്ലം: യുവതിയുടെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകളില്‍ വിറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ബിഎന്‍എസ് 77, 118(1), 115(2), ഐടി ആക്ട് എന്നിവ ചുമത്തിയാണ് കേസ്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതി ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് 2022 മുതലുള്ള കാലയളവിലാണെന്നാണ് വിവരം. ഈ വര്‍ഷം ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തു. കുട്ടിക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയത് ചോദ്യം ചെയ്തതിനാണ് നാട്ടിലെത്തിയ ശേഷം പരാതിക്കാരിയെ ഭര്‍ത്താവ് മര്‍ദിച്ചത്. കൊല്ലം സ്വദേശികളായ ദമ്പതികള്‍ യുകെയില്‍ ജോലിയും താമസവും സ്ഥിരമാക്കിയിരുന്നവരാണ്. സുഹൃത്തുക്കള്‍ പറഞ്ഞാണ് ചില അശ്ലീല വെബ്‌സൈറ്റുകളില്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് യുവതി അറിഞ്ഞത്. ഭര്‍ത്താവിനോട് തിരക്കുമ്പോള്‍ അബദ്ധം പറ്റി ഫോണില്‍ നിന്ന് പോയതാണെന്ന വിശദീകരണമാണ് ലഭിച്ചത്. ഭര്‍ത്താവിന് മാനസികമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സംശയിച്ച യുവതി നാട്ടില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയനാക്കാന്‍ തീരുമാനിച്ചു. രണ്ട് ദിവസം സമ്മതിച്ച യുവാവ് പിന്നീട് കൗണ്‍സിലിംഗിന് വഴങ്ങിയില്ല. നിര്‍ബന്ധിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചു എന്നാണ് യുവതിയുടെ പരാതി.സാരമായി പരുക്കേറ്റ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് പങ്കാളിയെ പങ്കുവെയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും ഭാര്യക്ക് പുറമെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും യുവതിയുടെ അഭിഭാഷകന്‍ പറയുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് യുവതിയുടെയും കുടുംബത്തിന്റെയും തീരുമാനം. യുവതി നല്‍കിയ പരാതിയില്‍ കൊല്ലം സിറ്റി പൊലീസാണ് അന്വേഷണം നടത്തുന്നന്നത്.

Related Posts

Leave a Reply