Kerala News Top News

പൂർവികരുടെ കാർഷിക പാരമ്പര്യവും അധ്വാനത്തിന്റെ മഹത്വവും ഓർമ്മിപ്പിച്ച് ഇന്ന് ചിങ്ങം ഒന്ന്

പൂർവികരുടെ കാർഷിക പാരമ്പര്യവും അധ്വാനത്തിന്റെ മഹത്വവും ഓർമ്മിപ്പിച്ച് സംസ്ഥാനത്ത് ഇന്ന് ചിങ്ങം ഒന്ന്. വെറുമൊരു കലണ്ടർ മാറ്റത്തിനപ്പുറം മണ്ണിൽ വീഴുന്ന വിത്തിൽ പ്രതീക്ഷയുടെ പുതിയൊരു കൃഷിക്കാലത്തിന് തുടക്കമിടുന്ന ദിനമായാണ് മലയാളികൾ ചിങ്ങമാസപ്പുലരിയെ നെഞ്ചിലേറ്റുന്നത്. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്.

ആധുനിക ശാസ്ത്രീയ ഉപകരണങ്ങൾ ഇല്ലാതിരുന്ന കാലത്ത് ആകാശത്തിലെ നക്ഷത്രങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് നമ്മുടെ പൂർവികർ കൃഷി പണികൾ ക്രമീകരിച്ചിരുന്നത്. അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രചക്രങ്ങളും സൂര്യന്റെ രാശിമാറ്റവും ഞാറ്റുവേലകളും പഞ്ചാംഗവുമെല്ലാം കർഷകന്റെ വഴികാട്ടികളായി.
ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളെ ആദരിച്ചുള്ള പരമ്പരാഗത കൃഷിരീതികൾക്കൊപ്പം ഇന്ന് ശാസ്ത്രീയ സമീപനങ്ങളും അനിവാര്യമായി മാറിയിരിക്കുകയാണ്. രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്ന ഈ കാലഘട്ടത്തിൽ മണ്ണ് പരിശോധന, ശാസ്ത്രീയ പോഷകപരിപാലനം എന്നിവ പാരമ്പര്യ അറിവുകളുമായി സമന്വയിപ്പിച്ചാൽ മാത്രമേ സുസ്ഥിര കാർഷിക മുന്നേറ്റം സാധ്യമാകൂ.

Related Posts

Leave a Reply