Kerala News

ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധിയിൽ സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒരുവിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ.

ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധിയിൽ സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒരുവിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ. 38 വയസ് എന്നത് അംഗീകരിക്കാനാകില്ല. ഇഷ്ടമല്ലാത്തവരെ തള്ളാനാണ് പ്രായപരിധി കുറച്ചെതെന്നാണ് വിമർശനം. കഴിഞ്ഞദിവസം എം വി ഗോവിന്ദൻ വിളിച്ചുചേർത്ത ഫ്രാക്ഷൻ യോഗത്തിലാണ് നിർദേശം. പാർട്ടി സെക്രട്ടറിയുടെ നിർദ്ദേശം പാർട്ടിയുടെ തീരുമാനം അല്ലെന്നും നേതാക്കൾ. ഡിവൈഎഫ്ഐയുടെ കേന്ദ്ര നേതാക്കൾ അടക്കം 40 വയസ്സു കഴിഞ്ഞവരാണ്. തീരുമാനം എടുക്കേണ്ടത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കഴിഞ്ഞദിവസം എം വിഗോവിന്ദൻ വിളിച്ച് ചേർത്ത ഫ്രാക്ഷൻ യോഗത്തിലാണ് 38 വയസ്സ് നിർദേശം മുന്നോട്ട് വെച്ചത്. നിലവിൽ 40 വയസ്സാണ് ഡിവൈഎഫ്ഐ പ്രായ പരിധി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നു. ചിന്ത ജെറോമിനെ തെരഞ്ഞെടുത്താൻ ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന വനിതാ പ്രസിഡന്റായി മാറും. നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പേര് ഉയർന്നു വന്നെങ്കിലും പരിഗണിച്ചില്ല.

Related Posts

Leave a Reply