Kerala News

കാലവര്‍ഷക്കെടുതിയില്‍ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചങ്ങാനാശ്ശേരിയിലെ ഒരു ക്യാമ്പിൽ ഭക്ഷണവും വെള്ളവും ഇല്ല. ഇന്ന് മൂന്ന് മണി വരെ ഇതാണ് അവസ്ഥ. വി ഡി സതീശൻ ചോദിക്കുന്നത് ഞാൻ മൂന്ന് മണിക്ക് അല്ലെ ഭക്ഷണം കഴിച്ചത് എന്നാണ്.

ഇത് ഒറ്റപ്പെട്ട അവസ്ഥ അല്ല. ദുരിതാശ്വസ ക്യാമ്പുകളിൽ ദുരിതം മാത്രമേയുള്ളു. 2018-2019 ൽ ഏകോപനം ഉണ്ടായിരുന്നു. നിലവിൽ ഏകോപനം ഇല്ല. ഭക്ഷണം നൽകാൻ സന്നദ്ധ സംഘടനകൾ തയ്യാറാണ്. പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ മുഖ്യമന്ത്രിക്ക് ഇല്ല. ഇതിൽ സിപിഐഎമ്മിന് രാഷ്ട്രീയമില്ല

പുനർജനിയിൽ കുറ്റവിമുക്തൻ ആണെന്ന് ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി പറയിച്ചു. കോടതിയിൽ ഇപ്പോഴും കേസ് ഉണ്ട്. പുനർജനിയുടെ ഭാഗമായി പിരിച്ച പണം എവിടെ. 216 വീട് കൊടുക്കുമെന്ന് പറഞ്ഞു. ഒരുവീട് എങ്കിലും കൊടുതെന്ന് തെളിയിക്കാൻ കഴിയുമോയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

Related Posts

Leave a Reply