തിരുവനന്തപുരം: സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന് മന്ത്രിയുടെ ഉത്തരവ്. ഓഗസ്റ്റ് 21നാണ് ഇത്തവണണ സ്കൂളുകളില്‍ ഓണാഘോഷം നടക്കുന്നത്. ഈ ദിനത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ദേശം നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
ഇതുസംബന്ധിച്ചുള്ള മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
‘ഓണം കളറാക്കിക്കോളീന്‍ മക്കളെ… സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21 ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കാനുള്ള നിര്‍ദ്ദേശം നല്കാന് പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.’












