Kerala News

എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് കണ്ണൂർ സ‍ർവ്വകലാശാലയുടെ വിലക്ക്.

കണ്ണൂർ: എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് കണ്ണൂർ സ‍ർവ്വകലാശാലയുടെ വിലക്ക്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ് യൂണിയന്റെ ഷീ ഫെസ്റ്റിനാണ് വൈസ്ചാൻസലർ അനുമതി നിഷേധിച്ചത്. ഡൽഹിയിലെ ജന്തർമന്ദർ സമരത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെയാണ് ഷീ ഫെസ്റ്റിൽ മുഖ്യ അതിഥിയായി നിശ്ചയിച്ചിരുന്നത്. പരിപാടി നടത്താൻ നിശ്ചയിച്ച സെമിനാർ ഹാൾ അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ അറിയിപ്പ്. വിസിയുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി വേണമെന്ന് ക്യാമ്പസ് ഡയറക്ടർ സംഘാടകരോട് വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ കണ്ണൂർ സർവകലാശാല വിസിയുടെ നടപടിക്കെതിരെ എസ്എഫ്ഐ രം​ഗത്തെത്തിയിട്ടുണ്ട്. വൈസ് ചാൻസലറുടെ തീരുമാനം മറികടന്ന് ഷീ ഫെസ്റ്റുമായി മുന്നോട്ട് പോകാനാണ് എസ്എഫ്ഐ നേതൃത്വം നൽകുന്ന പാലയാട് ക്യാമ്പസ് യൂണിയൻ്റെ തീരുമാനം.

Related Posts

Leave a Reply