തിരുവനന്തപുരം: സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന തലത്തിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉയര്‍ത്തുന്നതിന് തുടക്കമിടുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് ബിജെപി. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്ര തുറമുഖ- ഷിപ്പിങ് – ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാളും മേയര്‍ വിവി രാജേഷും നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറും ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി മേയർ വി വി രാജേഷ് രംഗത്തെത്തി.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് പോകാതിരുന്നത്, ഓണം ആഘോഷത്തിന്റെ മീറ്റിങ് ആയിരുന്നു. നിയമസഭയിൽ പോയിരുന്നു. മറ്റ് രാഷ്ട്രിയ കാരണങ്ങൾ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ അനധികൃത നിർമാണത്തിൽ പലവട്ടം മുന്നറിയിപ്പ് നൽകി.പലവട്ടം സ്റ്റോപ്പ് മെമ്മോ നൽകി. ലീഗലീ കറക്റ്റ് ചെയ്യാൻ സമയവും നൽകി. പലരും മാഫിയ പോലെ നിയമ വിരുദ്ധ നിർമ്മാണം നടത്തുന്നു. ഇന്നലെ മുതൽ നേരിട്ടുള്ള കർശനനടപടി തുടങ്ങി. ഓണസമയങ്ങളിൽ അനധികൃത നിർമ്മാണം സാധാരണയായി നടക്കാറുണ്ട് എന്നാണ് വിവരം. അതുകൊണ്ട് ഓണ അവധി ദിവസങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് ഉണ്ടാകും. കേസ് കോടതിയിൽ വരികയാണെങ്കിൽ മുതിർന്ന അഭിഭാഷകരെ സമീപിക്കും. അനധികൃത നിർമ്മാണം കോർപ്പറേഷൻ ഒരിക്കലും അംഗീകരിക്കില്ല. സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ചിലയിടങ്ങളിൽ തുടരുന്നു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. അനധികൃത നിർമ്മാണം നടത്തിയവർ സ്വയം പൊളിച്ചു നീക്കുക. അല്ലെങ്കിൽ കോർപ്പറേഷൻ പൊളിച്ചിട്ട് അതിന്റെ തുക അവരിൽ നിന്ന് ഈടാക്കും. ഇന്നലെ അഞ്ച് അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുത്തു. തട്ടുകടകൾക്ക് ആൾട്ടർനേറ്റീവ് കണ്ടെത്തും. വെൻഡിങ് സോൺ നോക്കും. ശേഷമാകും തട്ടുകടകൾ ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












