crime Kerala News

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍, നന്ദുലാലിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി പ്രതിയായ സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍, നന്ദുലാലിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി. 10 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ നന്ദുലാലിനെ ഇഡി ചോദ്യം ചെയ്തു. മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്താണ് നന്ദുലാല്‍. പ്രതികരിക്കാനില്ലെന്ന് നന്ദുലാല്‍ പറഞ്ഞു. കേസില്‍ രണ്ടാം തവണയാണ് രേഖകള്‍ തേടിയുള്ള ഇഡിയുടെ റെയ്ഡ്. ഇത്തവണ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി, ഭര്‍ത്താവ് മുഹമ്മദ് റിയാസ് എന്നിവരുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചാണ് പരിശോധന.

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി നിഖിലിന്റെ അശോകപുരത്തെ കോസ്‌മോസ് ഫ്‌ളാറ്റിലും, ഫറോക്ക് കരുവന്‍തുരുത്തിയിലെ വീട്ടിലും ഒരേസമയം റെയ്ഡ് നടക്കുന്നുണ്ട്. മുഹമ്മദ് റിയാസുമായി ബിനാമി ഇടപാടുകള്‍ നടത്തിയെന്ന ആരോപണം നിഖിലിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. വീണ ടിയ്ക്ക് നിക്ഷേപമുള്ള ലെക്കര്‍ ഇന്ത്യ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് പരിശോധന. വീണയുടെ ഡയറിയിലും ഈ പേരുകള്‍ ഉണ്ടായിരുന്നു. കേസില്‍ രണ്ട് തവണയാണ് വീണ ടിയെ ഇഡി ചോദ്യം ചെയ്തത്. സിഎംആര്‍എലില്‍ നിന്ന് ലഭിച്ച 2.78 കോടി രൂപ എന്ത് ചെയ്തു എന്ന ചോദ്യത്തിന് വീണ കൃത്യമായി മറുപടി നല്‍കിയിട്ടില്ല. ഇതുകൂടി മുന്‍ നിര്‍ത്തിയാണ് ഇഡിയുടെ റെയ്ഡ്. നിലവിലെ അന്വേഷണം മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിലേക്കും വിരല്‍ ചൂണ്ടുന്നതാണ്.

Related Posts

Leave a Reply