ശബരിമല സന്നിധാനത്ത് ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഓൺലൈനാകുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം. നിലവിൽ 190 മുറികളായിരുന്നു ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്. നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസ് ആയി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനിമുതൽ ഓൺലൈനായി 10 മുറികൾ ബുക്ക് ചെയ്യാം.
ശബരിമല സന്നിധാനത്ത് ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഓൺലൈനാകുന്നു












