Kerala News

ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമയെ സസ്‌പെൻഡ് ചെയ്ത സംസ്ഥാന സർ‌ക്കാരിൻ്റെ നടപടി ശരിവെച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമയെ സസ്‌പെൻഡ് ചെയ്ത സംസ്ഥാന സർ‌ക്കാരിൻ്റെ നടപടി ശരിവെച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. ചിത്രാ പി അരുണിമ നൽകിയ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. വകുപ്പ് മന്ത്രിയുടെ നിർദ്ദേശം മറികടന്ന് ആർ സു​ഗതന് അനുകൂലമായ നിലപാട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമ സ്വീകരിച്ചുവെന്ന് കാണിച്ചായിരുന്നു സർക്കാർ നടപടി. മന്ത്രിയുടെ നിർദ്ദേശം മറികടന്നാണ് സു​ഗതന് അനുകൂലമായ നിലപാട് ചിത്ര പി അരുണിമ സ്വീകരിച്ചതെന്നായിരുന്നു സർക്കാർ വാദം. തനിക്കെതിരായ നടപടി ചട്ടവിരുദ്ധമാണെന്ന ചിത്രയുടെ വാദം. വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ തിരിമറി നടത്തുകയും അധികാര ദുർവിനിയോഗം നടത്തിയെന്നുമുള്ള സർക്കാരിന്റെ കണ്ടെത്തൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെയ്ക്കുകയായിരുന്നു.

വകുപ്പ് മന്ത്രിയുടെ നിര്‍ദേശം മറികടന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമ സുഗതന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് നേരത്തെ വിവാ​ദമായിരുന്നു. കാപ്പ പ്രകാരം തടങ്കലില്‍ കഴിയുന്ന പ്രതിക്ക് നിയമപരമായി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തക്കവണ്ണം ബന്ധപ്പെട്ട ഫയലില്‍ ദുരുദ്ദേശത്തോടെ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട് എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്നിരിക്കെ മന്ത്രിയുടെയും സെക്രട്ടറിതല ഉത്തരവും മറികടന്ന് കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്ന വ്യക്തിക്ക് ആനുകൂല്യം ലഭ്യമാക്കുന്ന രീതിയില്‍ ഫയലില്‍ തിരുത്തലുകള്‍ വരുത്തിയത് ഗുരുതരമായ ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കടുത്ത മങ്ങലേല്‍പ്പിക്കുന്നതുമാണ്. അതിനാല്‍ കെഎഎസ് ഉദ്യോഗസ്ഥയും തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുമായ ഡോ. ചിത്ര പി അരുണിമയെ അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

തന്റെ നിര്‍ദേശം മറികടന്ന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ എം ഷാജി ഈ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു. അണ്ടര്‍ സെക്രട്ടറി ചെയ്തത് ഗുരുതരമായ തെറ്റാണ്. വകുപ്പ് മന്ത്രി എന്ന നിലക്ക് ലജ്ജ ഉളവാക്കിയ സംഭവമാണ് നടന്നത്. റിപ്പോര്‍ട്ട് ആദ്യം സെക്രട്ടറിയുടെ പരിഗണനയില്‍ വന്നപ്പോള്‍ അവധി നല്‍കാന്‍ സാധിക്കില്ലെന്ന് കാണിച്ച് തിരിച്ചയച്ചതാണെന്നും കെ എം ഷാജി പറഞ്ഞിരുന്നു.

Related Posts

Leave a Reply