Kerala News

റിട്ട. റെയിൽവേ സൂപ്രണ്ട് അപായച്ചങ്ങല വലിച്ചു; കോടതി സമൻസ്

ഭാര്യയ്ക്കും മകൾക്കും ഒപ്പം ട്രെയിനിൽ കയറാൻ കഴിയാത്തതിനെ തുടർന്ന് അപായച്ചങ്ങല (Alarm Chain) വലിച്ച് ട്രെയിൻ നിർത്തിയ സംഭവത്തിൽ റിട്ട. റെയിൽവേ സൂപ്രണ്ടിന് കോടതിയുടെ സമൻസ്. കോഴിക്കോട് നാദാപുരം വലിയപുരയിൽ വിജയനാണ് ഷൊർണൂർ റെയിൽവേ കോടതിയിൽ നാളെ (സെപ്റ്റംബർ 23) ഹാജരാകാൻ സമൻസ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 15-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ആലുവയിൽ നിന്നു യാത്ര തിരിക്കാനായി വിജയനും കുടുംബവും ഡി1 കോച്ചിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. പ്ലാറ്റ്‌ഫോമിലെ ഡിസ്പ്ലേ ബോർഡിൽ കാണിച്ച സ്ഥലത്താണ് ഇവർ കാത്തുനിന്നതെങ്കിലും, ട്രെയിൻ നിർത്തിയത് ആ ഭാഗത്തായിരുന്നില്ല.
ജനറൽ കോച്ച് വരേണ്ട സ്ഥലത്തായിരുന്നു ഡി1 കോച്ച് എത്തിയതെന്ന് വിജയൻ പറയുന്നു. ഇത് കാരണം റിസർവ് ചെയ്യാത്ത യാത്രക്കാർ പലരും ഈ കോച്ചിലേക്ക് ഇടിച്ചുകയറുകയും പിന്നീട് തിരിച്ചിറങ്ങുകയും ചെയ്തു. ഇതിനിടയിൽ ഒരു മിനിറ്റിനു ശേഷം ട്രെയിൻ മുന്നോട്ടു നീങ്ങിയപ്പോൾ വിജയന് മാത്രമാണ് കോച്ചിലേക്ക് കയറാൻ സാധിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മകൾക്കും തിരക്ക് കാരണം ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. തുടർന്ന് ട്രെയിൻ മുന്നോട്ടുനീങ്ങിയ ഉടൻ തന്നെ വിജയൻ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു.

Related Posts

Leave a Reply