India News

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്.

ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ വച്ചാണ് മുട്ടയേറുണ്ടായത്. ബിജെപി പ്രവർത്തകരാണ് മുട്ടയെറിഞ്ഞതെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മുട്ടയറുണ്ടായത്. തനിക്കെതിരായ മുട്ടയേറ് പോലീസിന്റെ സഹായത്തോടെ എന്ന് എംപി പറഞ്ഞു. നേരത്തെയും മഹുവാമൊയ്‌ത്രക്കെതിരെ കൃഷ്ണ നഗർ മണ്ഡലത്തിൽ സമാനമായ മുട്ടയേറുണ്ടായിട്ടുണ്ട്. തനിക്ക് നേരെയുള്ള മുട്ടയേറ് സ്വാതന്ത്ര്യ സമര സേനാനികൾ തങ്ങൾക്ക് നേരെയുള്ള വെടിയുണ്ട നേരിട്ടത് പോലെ താനും നേരിട്ടെന്ന് മഹുവ മൊയ്‌ത്ര വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് പരാമർശം. നേരത്തെ സമാന ആക്രമണം ഉണ്ടായപ്പോൾ സുരക്ഷ തേടി ഇവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യത്തിനായി വെടിയുണ്ടകൾ നേരിട്ടിരുന്നുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ഇത് ഓർമ്മപ്പെടുത്തിയാണ് മഹുവാ മൊയ്ത്ര എംപി ഇന്ന് രംഗത്ത് എത്തിയത്.

Related Posts

Leave a Reply