Kerala News

കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് വി ഡി സതീശന് ഉപദേശവുമായി ജി സുധാകരന്‍

ആലപ്പുഴ: കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് വി ഡി സതീശന് ഉപദേശവുമായി ജി സുധാകരന്‍ എംഎല്‍എ. ഇക്കാരം വി ഡി സതീശനോട് നേരിട്ട് പറഞ്ഞു. വി ഡി സതീശന്‍ മികച്ച മുഖ്യമന്ത്രിയാണെന്നും യാതൊരു അപാകതയും ഇതുവരെ വന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

പത്തിരുപത് വര്‍ഷത്തോളം സെക്രട്ടേറിയറ്റില്‍ ഞാന്‍ മന്ത്രിയല്ലാതിരുന്ന സമയത്ത് സതീശനെ ഞാന്‍ കാണുന്നതാണ്. മികച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവര്‍ കുഴപ്പമൊന്നും കാണിച്ചെന്നല്ല. സതീശന്റെ ഗുണമെന്ന് പറഞ്ഞാല്‍ പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കും – അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ സ്വത്ത് സമ്പാദന ആരോപണങ്ങളിലും ജി സുധാകരന്‍ എംഎല്‍എ പ്രതികരിച്ചു. പൊതുജീവിതത്തില്‍ നയാപൈസ ആരോടും വാങ്ങിയിട്ടില്ല. ഭാര്യ 32 വര്‍ഷം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നു. മകന്‍ ഗള്‍ഫ് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് കമ്പനിയിലാണ്. ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്ക്കാനാണ്. വീട് പണിതു നല്‍കിയത് എന്റെ ഭാര്യയാണ് – അദ്ദേഹം പറഞ്ഞു.

ജി സുധാകരന്റെ ഭാര്യ സ്ഥലം വാങ്ങിയതിന്റെയും ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെ വിവരങ്ങളും പുറത്തു വിടണം എന്നായിരുന്നു എച്ച് സലാം അടക്കമുള്ള സിപിഐഎം നേതാക്കളുടെ വെല്ലുവിളി. 2021ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും ആരോപണയുണ്ടായിരുന്നു.

Related Posts

Leave a Reply