India News Kerala News Tamilnadu news

വേളാങ്കണ്ണി ദേവാലയം ഒക്ടോബർ ഒന്ന് മുതൽ 24 മണിക്കൂറും വേളാങ്കണ്ണി തുറന്നിടും

വേളാങ്കണ്ണി ദേവാലയം ഒക്ടോബർ ഒന്ന് മുതൽ 24 മണിക്കൂറും വേളാങ്കണ്ണി തുറന്നിടും. വാർഷിക പെരുന്നാളിന്റെ ഭാ​ഗമായി തഞ്ചാവൂർ രൂപതാ ബിഷപ്പ് റവ. ഡോ. ടി. സഹയരാജാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. വാർഷിക തിരുനാളിനിടെയാണ് ബിഷപ്പ് പ്രഖ്യാപനം നടത്തിയത്.
നിലവിൽ ബസിലിക്കാ പരിസരത്തെ ദേവാലയങ്ങൾ രാവിലെ അഞ്ച് മണി മുതൽ രാത്രി എട്ട് വരെയാണ് തുറന്നിരുന്നത്. ദൂരദേശങ്ങളിൽ നിന്ന് വൈകിയെത്തുന്ന തീർത്ഥാടകർക്ക് ഈ സമയപരിധി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. രാത്രിയെത്തുന്ന നിരവധി തീർഥാടകർ ദേവാലയത്തിൽ പ്രവേശിക്കാനാകാതെ രാത്രി മുഴുവൻ പുറത്തു കാത്തുനിൽക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രധാന ദേവാലയമെങ്കിലും 24 മണിക്കൂറും തുറന്നിടണമെന്നാവശ്യപ്പെട്ട് തീർഥാടകർ ബസിലിക്കാ അധികൃതർക്ക് നിവേദനം നൽകിയത്. തുടർന്ന് ബസിലിക്കാ ഭരണസമിതി ബിഷപ്പിന് നിർദേശം സമർപ്പിക്കുകയും അദ്ദേഹം അനുമതി നൽകുകയും ചെയ്തു.

Related Posts

Leave a Reply