Kerala News

കണ്ണൂരിലെ പ്രമുഖ വ്ലോഗറും ചാലാട് സ്വദേശിയുമായ അനൂപ് (33) വാഹനാപകടത്തിൽ മരിച്ചു.

കണ്ണൂരിലെ പ്രമുഖ വ്ലോഗറും ചാലാട് സ്വദേശിയുമായ അനൂപ് (33) വാഹനാപകടത്തിൽ മരിച്ചു. മാഹിയിലെ പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം.
നടാലിൽ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ടുപാഞ്ഞെത്തിയ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ ഡിവൈഡറിൽ ഇടിച്ചശേഷം ബൈക്കിൽ തട്ടുകയും, അനൂപും ഷബീറും സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കിന് മുകളിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഷബീർ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്ന അനൂപ്, പൊതുപ്രശ്നങ്ങൾ അവതരിപ്പിച്ചും ജനശ്രദ്ധ നേടിയിരുന്നു. മരണത്തിന് 12 മണിക്കൂർ മുൻപ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയും കുറിപ്പും എപ്പോൾ ശ്രദ്ധനേടുകയാണ്. കണ്ണൂർ ദസറയെക്കുറിച്ചായിരുന്നു ആ അവസാന പോസ്റ്റ്. v

Related Posts

Leave a Reply