India News International News Sports

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ.

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിളിൽ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാംക്ഷ് പാട്ടീല്‍ വെങ്കലവും നേടി. പുരുഷ ടീ ഇനത്തിലും ഇന്ത്യ വെള്ളി നേടി.മിക്‌സഡ് മാർഷൽ ആർട്സിൽ സുചിക തരിയാൽ വെങ്കലവും സ്വന്തമാക്കി.കബഡി, ഹോക്കി, ബോക്സിങ് ഇനങ്ങളിലും ഇന്ത്യ നേട്ടമുണ്ടാക്കി.

ജപ്പാനിൽ ഇന്ത്യൻ താരങ്ങൾ മെഡൽ വെടിവെച്ചിടുന്നത് തുടരുകയാണ്. ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനം തുടങ്ങിയത് ആദ്യദിനത്തിന് സമാനമായി. ഇന്നലെ 10 മീറ്റർ എയർ റൈഫിളിൽ വനിതാ ടീം വെള്ളി നേടിയപ്പോൾ ഇന്ന് പുരുഷ ടീമും ഇതേ നേട്ടം ആവർത്തിച്ചു.രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് രാകേഷ് മാനെ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 1890.1 പോയിന്റുമായാണ്‌ വെള്ളി നേടിയത്.

ചൈനീസ് സഖ്യമാണ് ഇന്ത്യയെ പിന്തള്ളി സ്വർണം സ്വന്തമാക്കിയത്.വ്യക്തിഗത ഫൈനലില്‍ ഹിമാന്‍ഷു ധില്ലന്‍ 252.4 പോയിന്റുമായി വെള്ളി നേടി. ആദ്യം മികച്ച ലീഡ് ഉണ്ടായിരുന്ന രുദ്രാംക്ഷ് പാടട്ടീലിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനയുടെ ഷെങ് ലിഹാവോയാണ് സ്വര്‍ണം നേടിയത്.ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്‌സഡ് മാർഷൽ ആർട്സിൽ വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം വിഭാഗത്തിൽ സുചിക തരിയാൽ വെങ്കലം നേടി.

കടുത്ത പോരാട്ടം നടന്ന സെമി മത്സരത്തിന്റെ എക്‌സ്ട്രാ റൗണ്ടിൽ സുചികയ്ക്ക് കാലിടറി. കബഡി, ബോക്സിങ്, ടേബിൾ ടെന്നീസ്, സോഫ്റ്റ്‌ ടെന്നീസ് ഇനങ്ങളിൽ ഇന്ത്യ പൊതുവിൽ നേട്ടമുണ്ടാക്കി. നീന്തലിൽ 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജ് ഫൈനലിൽ എത്തിയിട്ടുണ്ട്. നാലു വെള്ളിയും രണ്ടു വെങ്കലവും ഉള്ള ഇന്ത്യ ഗെയിംസിൽ പത്താം സ്ഥാനത്താണ്. 23 സ്വർണം ഉൾപ്പെടെ മുപ്പത്തിഏട്ട് മേഡലുകളുമായി ചൈനയാണ് ഒന്നാമത്.

Related Posts

Leave a Reply