ചെന്നൈ: തനിക്കെതിരായ സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക രംഗത്ത്. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വര്‍ണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തര്‍ക്കപരിഹാരത്തിനായി രാധ ചെക്കുകള്‍ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കാതിരായ വ്യാജ ആരോപണമെന്നും നടി പറഞ്ഞു. 50 കോടി വരുന്ന ചെക്കുകൾ തന്റെ മുറിയിൽ നിന്നും നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് തട്ടിയെടുത്തുവെന്നും അവ ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റാൻ ശ്രമിച്ചു എന്നുമാണ് രാധ ചെന്നൈ പൊലീസിന് നൽകിയിട്ടുള്ള പരാതി.
തനിക്കെതിരായ സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക രംഗത്ത്.
എആർഎസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലുണ്ടായിരുന്ന ആർ ആർ ഗാർഡൻ എന്ന ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള ചെക്കുകളാണ് ബാങ്കിൽ കൈമാറ്റം ചെയ്യാൻ ഉപയോഗിച്ചതെന്നും രാധ പരാതിയിൽ പറയുന്നു. സ്ഥാപനത്തിന്റെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒപ്പിട്ട ചെക്കുകൾ സൂക്ഷിച്ചിരുന്നു. 11 ലക്ഷം, 13.17 കോടി, 27.73 കോടി. 7 കോടി, 1.79 കോടി എന്നീ തുകകൾ രേഖപ്പെടുത്തിയ ചെക്കുകളായിരുന്നു ഉണ്ടായിരുന്നത്. ഐഡിഐബി ബാങ്കിന്റെ പേരിലുള്ള ചെക്കുകളാണ് ഇവ.












