India News

ഇന്ത്യന്‍ കര്‍ഷകനെ ബംഗ്ലാദേശിലേക്ക് തട്ടിക്കൊണ്ടുപോയി

ഇന്ത്യന്‍ കര്‍ഷകനെ ബംഗ്ലാദേശിലേക്ക് തട്ടിക്കൊണ്ടുപോയി. അതിര്‍ത്തി പ്രദേശമായ ജല്‍പായ്ഗുരിയിലാണ് സംഭവം. ദീപാങ്കര്‍ ഗോപ് എന്ന കര്‍ഷകനെയാണ് ഇരുപതോളം വരുന്ന ബംഗ്ലാദേശി സംഘം തട്ടിക്കൊണ്ടു പോയത്. മോചനത്തിനായി ചര്‍ച്ച തുടരുകയാണ്. ചൗല്‍ഹാട്ടി അതിര്‍ത്തി പ്രദേശത്തെ തസര്‍ പാര ഗ്രാമത്തിലാണ് ഈ കര്‍ഷകന്‍ താമസിക്കുന്നത്. അനധികൃതമായി അതിര്‍ത്തി കടക്കാനുള്ള ഒരു ശ്രമം തടഞ്ഞതിന്റെ പ്രതികാരമായാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതെന്നാണ് ദീപാങ്കറിന്റെ കുടുംബം ആരോപിക്കുന്നത്. ബംഗ്ലാദേശില്‍ നിന്ന് ചിലര്‍ ഇക്കഴിഞ്ഞ ആറാം തിയതി ചൗല്‍ഹാട്ടി അതിര്‍ത്തിയിലെ മുള്ളുവേലി മുറിച്ച് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ദീപാങ്കര്‍ ഉള്‍പ്പെടുന്ന ഗ്രാമവാസികളും ബിഎസ്എഫും ചേര്‍ന്നാണ് ഈ ശ്രമം തടഞ്ഞത്.

ഇതിന് ശേഷം ഇന്ന് തന്റെ തോട്ടത്തില്‍ ചെടികള്‍ക്ക് മരുന്ന് തളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ദീപാങ്കറിനെ ഒരുസംഘം തട്ടിക്കൊണ്ട് പോയത്. ആറാം തിയതി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവര്‍ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ടവരാണെന്ന് കരുതുന്നതായി ഗ്രാമവാസികളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Posts

Leave a Reply