ബെംഗളൂരു: ട്യൂഷന്‍ ക്ലാസിൽ വന്ന പ്രായപൂർത്തിയാക്കത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മാണ്ഡ്യയിലെ അഭിഷേക് ഗൗഡ(25)യാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പൊലീസ് കേസെടുത്തു. നവംബര്‍ 23നാണ് അഭിഷേക് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്.
കൊച്ചി: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഡിവിഷന്‍ ബെഞ്ച് പൊലീസിന് നിർദേശം നൽകി. ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന്‍ നല്‍കണമെന്ന ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോ. ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി അറസ്റ്റ് വാറന്റ്
ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീതാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇങ്ങനെയുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കും. ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്ര താരത്തിന്റെ നടപടി
വയനാട് പുല്‍പ്പള്ളി കൊല്ലിവയലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. റിസര്‍വ് വനത്തില്‍ വച്ചാണ് കാട്ടാന ആക്രമിച്ചതെന്ന് വനം വകുപ്പ് വ്യക്തമാക്കി. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വച്ചാണ് ആന യുവാവിനെ ആക്രമിച്ചത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി ചുമന്ന് വനപാതയിലെത്തിച്ചു
ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണു അപകടം. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. ജനുവരി ആറിന് ആയിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കവെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ
ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ എക്സൈസ് കേസെടുത്ത നടപടിയിൽ യു പ്രതിഭയെയും മന്ത്രി സജി ചെറിയാനെയും തള്ളി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. എക്സൈസ് കേസെടുത്തത് അന്വേഷിച്ച ശേഷമാണെന്നും എക്സൈസിന് തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. എക്സൈസിനെതിരെ പ്രതിഭ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും ആർ നാസർ
പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരമാൻ അടക്കം നാല് സിപിഐഎം നേതാക്കൾക്കും ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. വിശദമായ
നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. എറണാകുളം സെൻട്രൽ പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. വയനാട്ടില്‍ നിന്നാണ് ബോബിയെ കസ്റ്റഡിയിലെടുത്തതെന്ന് സൂചന. ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ നിരന്തരം ബോബി ചെമ്മണ്ണൂർ വേട്ടായാടുന്നുവെന്ന് ഹണി റോസ്
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന്
തിരുവനന്തപുരം: പേരൂർക്കട താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ല. നിരവധി പിടിച്ചുപറി, മാല മോഷണക്കേസിലെ പ്രതിയായ അനൂപ് ആന്റണിയാണ് (32) വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഒരു