Home Archive by category Kerala News (Page 3)
Kerala News

പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു.

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി
Kerala News

തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരണത്തിൽ സംശയമുണ്ടെന്ന പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ 14 ദിവസം പ്രായമുള്ള ആദ്യത്തെ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.
Kerala News

കാട്ടാന ആക്രമണത്തിൽ സോഫിയ ഇസ്മയിലിൻ്റെ കുടുംബത്തിന് ധനസഹായമായ 10 ലക്ഷം രൂപം ഇന്ന് കൈമാറും

ഇടുക്കി: കാട്ടാന ആക്രമണത്തിൽ സോഫിയ ഇസ്മയിലിൻ്റെ കുടുംബത്തിന് ധനസഹായമായ 10 ലക്ഷം രൂപം ഇന്ന് കൈമാറും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കളക്ടർ അറിയിച്ചു. കാട്ടാന ഭീഷണി നേരിടുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. സോഫിയയെ കാട്ടാന ചവിട്ടി കൊന്നതിനെ തുടർന്ന് പ്രതിഷേധിച്ച നാട്ടുകാർക്കാണ് കളക്ടർ ഉറപ്പ് നൽകിയത്. കളക്ടറുടെ
Kerala News

സംസ്ഥാനത്ത് ഒമ്പത്, പത്ത് ക്ലാസുകളിൽ വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്ത ഫീസോ പണപ്പിരിവോ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത്, പത്ത് ക്ലാസുകളിൽ വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്ത ഫീസോ പണപ്പിരിവോ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ അനുവദിച്ചതിൽ കൂടുതൽ പിടിഎ ഫണ്ട് ഈടാക്കാൻ പാടില്ലായെന്നും വരവു ചിലവ് കണക്കുകൾ ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് അം​ഗീകാരം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.‌ ഇത് കൂടാതെ ഒന്നാം ക്ലാസ് പ്രവേശനത്തിന്
Kerala News

പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വന്നത് വനം വകുപ്പിന്റെ പ്രത്യേക ശിപാർശ പരിഗണിച്ച്

പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വന്നത് വനം വകുപ്പിന്റെ പ്രത്യേക ശിപാർശ പരിഗണിച്ച്. പാമ്പുകടിയേറ്റുള്ള മരണം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് ശിപാർശ നൽകിയത്. സംസ്ഥാനത്ത് 2011 മുതൽ 2025 ജനുവരി വരെ പാമ്പുകടിയേറ്റ് മരിച്ചത് 1149 പേർ. പുതിയ തീരുമാനത്തോടെ മരിക്കുന്നവരുടെ കുടുംബത്തിന് കൂടുതൽ നഷ്ടപരിഹാര തുക ലഭിക്കും. മുൻകാല പ്രാബല്യമില്ലാതെയാണ്
Kerala News

കോഴിക്കോട് താമരശ്ശേരിയൽ വഴിയോര വിശ്രമകേന്ദ്രത്തിനു നേരെ ആക്രമണം.

കോഴിക്കോട് താമരശ്ശേരിയൽ വഴിയോര വിശ്രമകേന്ദ്രത്തിനു നേരെ ആക്രമണം. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കോഫീ ഷോപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാർക്ക് മർദ്ദനമേറ്റു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയെന്ന് പറഞ്ഞതിനാണ് മർദനം. രാത്രി 12.15 ഓടെ കടയിലെത്തിയ 5 അംഗ
Kerala News

പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കെതിരെ ആണ് കേസെടുത്തത്. കൊലപ്പെടുത്താനായി മാസങ്ങളായി കെണിയൊരുക്കിവെച്ചെന്നും പൊലീസ് കണ്ടെത്തി. ദിനേശനെ കൊലപ്പെടുത്താൻ മുൻപ് ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വീടിന്
Kerala News

എ എൻ പ്രഭാകരന്റെ വിവാദ പരാമർശത്തിന് പിന്നാലെ സിപിഐഎമ്മിനെ കടന്നാക്രമിച്ച് പി വി അൻവർ

തിരുവനന്തപുരം: വയനാട് സിപിഐഎം ജില്ലാ കമ്മിറ്റി അം​ഗം എ എൻ പ്രഭാകരന്റെ വിവാദ പരാമർശത്തിന് പിന്നാലെ സിപിഐഎമ്മിനെ കടന്നാക്രമിച്ച് പി വി അൻവർ. ആദിവാസി-പിന്നോക്ക വിഷയങ്ങളിൽ സിപിഐഎം സുരേഷ് ഗോപിക്ക് പഠിക്കുകയാണെന്നാണ് അൻവറിന്റെ പ്രതികരണം, എഎൻ പ്രഭാകരന്റേത് വർ​ഗീയപരവും ആദിവാസി വിരുദ്ധവുമായ പരാമർശമാണ്. കുറച്ചുകാലങ്ങളായി ബിജെപി എംപിയായ സുരേഷ് ഗോപിയും, സിപിഐഎം നേതാക്കളും ആദിവാസി-
Kerala News

വെണ്ണിയൂർ വവ്വാമൂലയിൽ ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി ഭർത്താവ് വീട് പൂട്ടിയ സംഭവത്തിൽ പൂട്ട് പൊളിച്ച് അകത്തു കയറി കുടുംബം.

തിരുവനന്തപുരം: വെണ്ണിയൂർ വവ്വാമൂലയിൽ ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് വീട് പൂട്ടിയ സംഭവത്തിൽ പൂട്ട് പൊളിച്ച് അകത്തു കയറി കുടുംബം. കോടതി ഉത്തരവിനെ തുടർന്നാണ്  പൊലീസ് സഹായത്തോടെ യുവതിയും മക്കളും ഇന്നലെ വീട്ടിൽ പ്രവേശിച്ചത്. വൈകിട്ട് ഏഴ് മണിയോടെയാണ് നീതുവും മക്കളും വെണ്ണിയൂരിലെ വീട്ടിലെത്തി പൊലീസ്
Kerala News

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം സാമ്പാദിക്കാം എന്ന വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ

കൊല്ലം: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം സാമ്പാദിക്കാം എന്ന വാഗ്ദാനം നൽകി കൊല്ലം അഞ്ചല്‍ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സമൂഹ മാധ്യമത്തിലൂടെ ഹെൽസ്ബർഗ് ഡയമണ്ട് എന്ന സ്ഥാപനത്തിൽ തൊഴിൽ അവസരം ഉണ്ടെന്ന് കണ്ടാണ് അഞ്ചൽ