ടെക്സസ്: ബഹിരാകാശ വിക്ഷേപണത്തിൽ ചരിത്രം കുറിച്ച് ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് വലിയ നേട്ടം. സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയായി. റോക്കറ്റിന്റെ ഒന്നാം ഘട്ടത്തെ ലോഞ്ച് പാഡിൽ തിരിച്ചിറക്കിക്കൊണ്ടാണ് ചരിത്രം കുറിച്ചത്. രണ്ടാം ഭാഗം ബഹിരാകാശ യാത്രയ്ക്കുശേഷം ഭൂമിയിൽ
ഇസ്ലാമാബാദ്: പാക്കിസ്താനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബലുചിസ്താനിലെ ഖനിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരെല്ലാം ഖനിത്തൊഴിലാളികളാണ്. ഖനികളില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. ദുകി ജില്ലയിലെ കല്‍ക്കരി ഖനിയിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്ത് സംഘം അതിക്രമിച്ചു കയറുകയും,
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന് വേണ്ടി പാടി വോട്ട് പിടിക്കാൻ എആർ റഹ്മാൻ. ദി ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻ്റേർസ് വിക്ടറി ഫണ്ടാണ് പരിപാടിയുടെ പ്രായോജകർ. എന്നാൽ പരിപാടിക്ക് തീയ്യതിയോ സമയമോയ നിശ്ചയിച്ചിട്ടില്ല. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കനത്ത മത്സരമാണ് നടക്കുന്നത്.ആദ്യം ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിലുള്ള
ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ 37 കോടി സ്ത്രീകള്‍ നമുക്കിടയിലുണ്ടെന്നാണ് കണക്ക്. അഞ്ചില്‍ സ്ത്രീകളില്‍ ഒരാള്‍, അതായത് 65 കോടിയിലേറെ പേര്‍ ലൈംഗിക ചുവയുള്ള സംസാരം, ലൈംഗികാവയവ പ്രദര്‍ശനം എന്നിവയുള്‍പ്പടെയുള്ള അതിക്രമങ്ങള്‍ക്ക്
അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം. നാശനഷ്ടങ്ങളുണ്ടായ മേഖലയിൽ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി തടസ്സപ്പെട്ടതോടെ 30 ലക്ഷത്തിലേറെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഇരുട്ടിലായി. മുൻകരുതലിന്റെ ഭാഗമായി ഫ്ളോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഫ്ളോറിഡ തീരത്ത് അതീവ ജാഗ്രതാനിർദേശവും
ലോസ് ആഞ്ചൽസ്: ക്രോപ്പ് ടോപ്പ് ധരിച്ച് വിമാനത്തിൽ കയറിയ രണ്ടു സ്ത്രീകളെ വിമാനത്തിൽ നിന്ന് പുറത്താക്കി
ലോസ് ആഞ്ചൽസ്: ക്രോപ്പ് ടോപ്പ് ധരിച്ച് വിമാനത്തിൽ കയറിയ രണ്ടു സ്ത്രീകളെ വിമാനത്തിൽ നിന്ന് പുറത്താക്കി. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയായിരുന്ന സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തിൽ ക്രോപ് ടോപ്പ് ധരിച്ചെത്തിയ സ്ത്രീകളുടെ വസ്ത്രം മാന്യമായ രീതിയിൽ അല്ല എന്നതിനെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നു. വിമാനത്തിൽ കയറുന്നതിന് മുന്നേ ക്രോപ്പ് ടോപ്പിന് മുകളിൽ കമ്പിളി
ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഹമാസ് ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ ഗസ്സയിൽ മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി നിലനിൽക്കുകയാണ്. ഒക്ടോബർ 7, 2023. സമയം രാവിലെ ഏഴുമണിയോടടുക്കുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗസ്സയില്‍ മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. സമീപകാല സംഭവവികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി നിലനില്‍ക്കുകയാണ്. ഒക്ടോബര്‍ 7, 2023 രാവിലെ ഏഴുമണിക്കാണ്
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ സംസ്കാരം ഇന്ന് നടക്കും. നസ്റല്ലയുടെ വധത്തിനെതിരെ ലെബനനിൽ വൻ പ്രതിഷേധമാണുണ്ടായത്. ഹസൻ നസ്റല്ലയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് സ്ത്രീകളടക്കം നിരവധി പേരാണ് തെരുവിൽ ഇറങ്ങിയത്. ഡൗൺ വിത്ത് യുഎസ് , ഡൗൺ വിത്ത് ഇസ്രയേൽ എന്നീ മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു പ്രതിഷേധം. നസ്റല്ലുടെ വധത്തെ തുടർന്ന് ഇറാഖിലും പ്രതിഷേധ
അതിശക്തമായ മഴയെത്തുടർന്ന് നേപ്പാളിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 241 ആയി. കാണാതായ 29 പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രകൃതിദുരന്തത്തിൽ 159 പേർക്കാണ് പരിക്കേറ്റത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കാഠ്മണ്ഡു താഴ്വരയിലാണ് . 4,000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി പറഞ്ഞു. ആയിരത്തോളം പേർ