അങ്കാറ: തുർക്കിയിൽ ഹെലികോപ്റ്റർ ആശുപത്രികെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ആശുപത്രിക്ക് മുകളിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച ആംബുലൻസ് ഹെലികോപ്റ്റർ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു.
സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ച് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതി യുഎസ് മിസൈൽവേധ സംവിധാനമാണ് വെടിയുതിർത്തത്. ചെങ്കടലിന് മുകളിലാണ് സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റുമാർ സുരക്ഷിതരാണ്. രണ്ട് പൈലറ്റുമാരെയും അവരുടെ വിമാനത്തിൽ നിന്ന് പുറത്താക്കിയ ശേഷം ജീവനോടെ വീണ്ടെടുത്തു. ഒരാൾക്ക് നിസാര പരിക്കുകളുണ്ട്. യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസ് സൈന്യം ആ സമയത്ത്
വാഷിംഗ്ടൺ: ഇന്ത്യക്കും മറ്റ് രാജ്യങ്ങൾക്കുമെതിരെ ‘താരിഫ്’ ഭീഷണി മുഴക്കിയതിന് പിന്നലെ യൂറോപ്യൻ യൂണിയനും ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇത് കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമെന്ന് ജര്‍മനിയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ആരോപിച്ചു. മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 50 വയസ് പ്രായമുള്ള ഒരു സൗദി അറേബ്യന്‍ സ്വദേശിയെ
വിമതർ സിറിയ പിടിച്ചതോടെ രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിലെന്ന് റിപ്പോർട്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നാണ് വിവരം. അസാദിന്റെ ഭരണത്തിന് അവസാനമായതോടെ വിമതസേന എച്ച്ടിഎസിന്റെ തലവനായ അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ തലപ്പത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് ബഷാർ അൽ അസദിനും കുടുംബത്തിനും മോസ്കോ അഭയം നൽകിയെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമമാണ്
മെക്‌സിക്കോ: ആത്മീയ ചികിത്സയുടെ ഭാഗമായി തവള വിഷം കഴിച്ച മെക്‌സിക്കന്‍ നടിക്ക് ദാരുണാന്ത്യം. മെക്‌സിക്കന്‍ ഷോര്‍ട്ട് ഫിലിം നടി മാര്‍സെല അല്‍കാസര്‍ റോഡ്രിഗസ് ആണ് മരിച്ചത്. ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്ത് ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആത്മീയ ചികിത്സ നടത്തുന്നത്. ആമസോണിയന്‍ ഭീമന്‍ തവളയുടെ വിഷം ചികിത്സയുടെ ഭാഗമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് അന്തര്‍ദേശീയ
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ യുണൈറ്റഡ് ഹെൽത്ത്‌കെയറിൻ്റെ സിഇഒ കൊല്ലപ്പെട്ടു. അമേരിക്കയിലെ മാൻഹാട്ടനിൽ ഒരു ഹോട്ടലിന് മുൻപിൽ വെച്ച് വെടിയേറ്റാണ് ബ്രയാൻ തോംസൺ കൊല്ലപ്പെട്ടത്. 50 വയസായിരുന്നു. 20 അടി അകലെ നിന്ന് ബ്രയാൻ തോംസണ് നേരെ നിരവധി തവണ വെടിയുതിർത്ത ശേഷം അക്രമി ഒരു സൈക്കിളിൽ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.
ലാഹോർ: പാകിസ്ഥാൻ ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. നേരത്തെ മതിര ഖാൻ, മിനാഹിൽ മാലിക് , ഇംഷ റഹ്മാൻ എന്നിവരുടെ വീഡിയോകളും ചോർന്നിരുന്നു. ഇതിനു പിന്നാലെയാണ് കൻവാളിന്റെ വീഡിയോയും ചോർന്നത്. സംഭവത്തിൽ താരം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. കൻവാളിന്റെ നഗ്നചിത്രങ്ങളാണ് ചോർന്നത്. ടിക് ടോക്കിലൂടെ പ്രശസ്തയായ കൻവാൾ അഫ്താബ്
മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. തീ നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്‌നിശമന സേനയെ സഹായിക്കാന്‍ വ്യോമസേന
വാഷിങ്ടണ്‍: അമേരിക്കയില്‍ പരസ്പരം ജീവനെടുത്ത് ദമ്പതികള്‍. വാഷിങ്ടണിലാണ് സംഭവം. ദമ്പതികള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഒന്നുമറിയാതെ വീഡിയോ ഗെയിം കളിക്കുകയായിരുന്നു പതിനൊന്നുകാരനായ മകന്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സംഭവം നടന്നത്. എന്നാല്‍ സംഭവം പുറത്തറിയുന്നത് ഇപ്പോഴാണ്. ജുവാന്‍ അന്റോണിയോ അല്‍വരാദോ( 38), സെസീലിയ റോബ്ലെസ് ഒക്കോവ (39) എന്നിവരാണ് പരസ്പരം